വസതിയിൽ നിന്ന് ഫെന്റനൈൽ, കൊക്കെയ്ൻ, മയക്കുമരുന്ന് സാമഗ്രികൾ എന്നിവ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, മരിക്കുന്നതിന് മുമ്പ് പേജ് കൊക്കെയ്‌നും ഫെന്റനൈലും അമിതമായി കഴിച്ചിരുന്നു.

ന്യൂയോര്‍ക്ക്: നീലച്ചിത്ര താരം കൈലി പേജിന്റെ മരണത്തിന് കാരണം അമിതമായ ലഹരി ഉപയോ​ഗമെന്ന് റിപ്പോർട്ട്. ജൂൺ 25നാണ് കൈലി പൈലാന്റ് എന്ന കൈലി പേജിനെ ലോസ് ഏഞ്ചൽസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ടിലാണ് മരണ കാരണം കൊക്കെയ്നും ഫെന്റനൈലും അമിതമായി കഴിച്ചതിനെ തുടർന്നാണെന്ന് വ്യക്തമാക്കിയത്. താരം മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് വരെ തുടർച്ചയായി 60 ദിവസത്തോളം അമിതമായ ലഹരി ഉപയോ​ഗിച്ചിരുന്നതായും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് ആഘോഷിച്ചിരുന്നതായും കണ്ടെത്തി. വസതിയിൽ നിന്ന് ഫെന്റനൈൽ, കൊക്കെയ്ൻ, മയക്കുമരുന്ന് സാമഗ്രികൾ എന്നിവ കണ്ടെത്തിയിരുന്നു. 

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, മരിക്കുന്നതിന് മുമ്പ് പേജ് കൊക്കെയ്‌നും ഫെന്റനൈലും അമിതമായി കഴിച്ചിരുന്നു. 2017 ലെ നെറ്റ്ഫ്ലിക്സ് മിനിസീരീസായ 'ഹോട്ട് ഗേൾസ് വാണ്ടഡ്: ടേൺഡ് ഓണിലും' പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നീലച്ചിത്ര അഭിനേതാക്കള്‍ക്കിടയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട ഏഴാമത്തെ മരണമാണ് പേജിന്‍റേത്. നീലച്ചിത്ര താരങ്ങൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കൂടുതലാണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD), ഉത്കണ്ഠ, സമ്മർദ്ദം, താഴ്ന്ന ആത്മാഭിമാനം, നെഗറ്റീവ് ഇമേജ്, ആത്മഹത്യാ ചിന്തകൾ എന്നിവ ഇവര്‍ അനുഭവിക്കുന്നതായും പറയുന്നു.