ബ്രാറ്റിസ്ലാവ: സ്ലോവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റായി സുസാന കാപുഠോവ തെരഞ്ഞെടുക്കപ്പെട്ടു. സൂസാന 58 ശതമാനം വോട്ടാണ് നേടിയത്.  രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഉന്നത നയതന്ത്രജ്ഞനും ഭരണപക്ഷ  സ്ഥാനാര്‍ത്ഥിയുമായ മാറോസ് സെഫ്‌കോവികിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. 

രാഷ്ട്രീയത്തില്‍ മുന്‍ പരിചയം ഇല്ലാത്ത അഴിമതി വിരുദ്ധ സ്ഥാനാര്‍ത്ഥിയും അഭിഭാഷകയുമായ കാപുഠോവ  ശ്രദ്ധേയമായ വിജയമാണ് കാഴ്ചവച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി സെഫ്‌കോവികിന് 42 ശതമാനം വോട്ടുകളാണ് ലഭിച്ചത്. പ്രോഗ്രസ്സിവ് സ്ലോവാക്യ എന്ന പാര്‍ട്ടിയുടെ ഭാഗമായാണ് സുസാന മത്സരിച്ചത്.

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ ജാന്‍ കു സിയാക്കിന്റെയും വനിതാ സുഹൃത്തിന്റെയും കൊലപാതകമായിരുന്നു കാപുഠോവയുടെ പ്രധാന പ്രചാരണായുധം.നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമെന്നാണ് തെരഞ്ഞെടുപ്പിനെ കാപുഠോവ വിശേഷിപ്പിച്ചിച്ചത്.