മിടുക്കരായ നായകളെയും പൂച്ചകളെയും പിന്തള്ളിയാണ് ലിങ്കൺ വിജയിച്ചത്. ചൊവ്വാഴ്ച ലിങ്കൺ സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ട്. ലിങ്കൺ ആട് നേടിയത് പതിമൂന്ന് വോട്ടാണ്. പത്ത് വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് സമ്മി എന്ന നായയാണ്.
വാഷിംഗ്ടൺ: ആട് ഭീകരജീവിയാണെന്ന് ഇനിയാരും പറയരുത്. പ്രത്യേകിച്ച് ലിങ്കൺ ആടിനെക്കുറിച്ച്. അമേരിക്കയിലെ ചെറിയ പട്ടണമായ വെർമെന്റ് ടൗണിലെ വളർത്തുമൃഗങ്ങളുടെ മേയറാണ് ഇനി മുതൽ ലിങ്കൺ ആട്. വളർത്തുമൃഗങ്ങൾക്കായി നടത്തിയ തെരെഞ്ഞെടുപ്പിൽ മിടുക്കരായ നായകളെയും പൂച്ചകളെയും പിന്തള്ളിയാണ് ലിങ്കൺ വിജയിച്ചത്. ചൊവ്വാഴ്ച ലിങ്കൺ സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ട്. ലിങ്കൺ ആട് നേടിയത് പതിമൂന്ന് വോട്ടാണ്. പത്ത് വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് സമ്മി എന്ന നായയാണ്.
2500 പേർ മാത്രം താമസിക്കുന്ന ഫെയർ ഹാവനിൽ ആദ്യമായിട്ടാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്. ഇവിടെ ഔദ്യോഗിക മേയർ ഇല്ല. ടൗൺ മാനേജരായ. ജോസഫ് ഗുണ്ടൂരാണ് മത്സരം സംഘടിപ്പിച്ചത്. അധ്യാപകന്റേതാണ് ലിങ്കൺ ആട്. കുട്ടികൾക്ക് കളിസ്ഥലം നിർമ്മിക്കാനുള്ള ഫണ്ട് സ്വരൂപിക്കുക എന്നതായിരുന്നു ഈ കൗതുകമുള്ള തെരഞ്ഞെടുപ്പിന് പിന്നിലെന്ന് ഗുണ്ടൂർ വ്യക്തമാക്കുന്നു. ആദ്യത്തെ തെരഞ്ഞെടുപ്പായത് കൊണ്ടാണ് വോട്ട് കുറഞ്ഞു പോയതെന്നും അടുത്ത വർഷം പരിപാടിയുടെ പങ്കാളിത്തം വർദ്ധിപ്പിച്ച് വിപുലമാക്കുമെന്നും ജോസഫ് ഗുണ്ടൂർ പറഞ്ഞു
