വോൾട്ട് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച അനൂപ്, ഫ്രാങ്ക്ഫർട്ട് സിറ്റിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും മലങ്കര കത്തോലിക്കാ സഭയുടെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമാണ്.
ബെര്‍ലിൻ: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിന് സമീപമുള്ള മെയിൻ-ടൗണൂസ്-ക്രെയ്‌സ് ജില്ലാ കൗൺസിലിലേക്ക് മലയാളിയായ അനൂപ് മുണ്ടെത്തു തിരഞ്ഞടുക്കപ്പെട്ടു. ജർമനിയിലെ സിവിൽ സർവീസിന്റെ ഭാഗമായ ഫ്രാങ്ക്ഫർട്ട് സിറ്റിയുടെ അഡ്മിനിസ്‌ട്രേറ്റീവ് പദവി ഉള്ള ഓഫീസർ ആയ അനൂപ് വോൾട് എന്ന് പാർട്ടിയുടെ സ്ഥാനാർഥി ആയാണ് മത്സരിച്ചത്. ജർമനിയിലെ മലങ്കര കത്തോലിക്കാ സഭയുടെ പാസ്റ്ററൽ കൗൺസിൽ മുൻ വൈസ് പ്രസിഡന്റും നിലവിൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമാണ് അനൂപ്.
