മുംബൈ,ബെംഗളൂരു എന്നിവിടങ്ങളും അദ്ദേഹം ബിസിനിസ് പരിപാടികളിലും പങ്കെടുക്കും

ദില്ലി: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ്ദ് മുയിസുടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനം തുടങ്ങി. ഇന്ന് ദില്ലി വിമാനത്താവളത്തിലെത്തിയ മുയിസു ഈ മാസം പത്തു വരെ ഇന്ത്യയിലുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുമായുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനത്തിനാണ് മുയിസു എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിർണായക ഉഭയകക്ഷി ചർച്ചകളടക്കം മുയിസുവിന്‍റെ സന്ദർശനത്തിൽ ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഈ വര്‍ഷം ജൂണില്‍ നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി മുയിസു ഇന്ത്യയിലെത്തിയിരുന്നു. അന്ന് പക്ഷേ രാഷ്ട്രീയ ചർച്ചകൾ കാര്യമായി നടന്നിരുന്നില്ല. ഇന്ത്യാ സന്ദർശനത്തിനെത്തിയ മുയിസു രാഷട്രപതി ദ്രൗപതി മുര്‍മുവിനെയും സന്ദര്‍ശിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി, പ്രാദേശിക അന്തര്‍ദേശീയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മുംബൈ,ബെംഗളൂരു എന്നിവിടങ്ങളും അദ്ദേഹം ബിസിനിസ് പരിപാടികളിലും പങ്കെടുക്കും.

തിരുവനന്തപുരത്ത് ഇങ്ങനെയൊരു കാഴ്ച ഇതാദ്യം, ലുലുമാളിലെത്തിയവർക്കെല്ലാം ആഘോഷം! അത്രമേൽ വലിയ 'കേക്ക് മിക്സിംഗ്'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം