ബ​മാ​കോ: മാ​ലി പ്ര​സി​ഡ​ന്‍റ്  ഇ​ബ്രാ​ഹിം ബൗ​ബ​ക്ക​ർ കെ​യ്റ്റ രാ​ജി​വ​ച്ചു. ചൊ​വ്വാ​ഴ്ച അ​ദ്ദേ​ഹ​ത്തെ സൈ​ന്യം ത​ട​വി​ലാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജി. ഭ​ര​ണ​കൂ​ട​വും പാ​ർ​ല​മെ​ന്‍റും പി​രി​ച്ചു​വി​ടു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. താ​ൻ ഭ​ര​ണ​ത്തി​ൽ തു​ട​രു​ന്ന​തു കാ​ര​ണം രാ​ജ്യ​ത്ത് ര​ക്ത​ചൊ​രി​ച്ചി​ൽ ഉ​ണ്ടാ​ക​രു​തെ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് ഇ​ബ്രാ​ഹിം ബൗ​ബ​ക്ക​ർ കെ​യ്റ്റ രാ​ജി​വ​യ്ക്കു​ന്ന വി​വ​രം പ്ര​ഖ്യാ​പി​ച്ച​ത്. 

സൈന്യത്തിലെ ചില വിഭാഗങ്ങള്‍ക്ക് അവരുടെ ഇടപെടലില്‍ ഇതെല്ലാം അവസാനിപ്പിക്കണം എന്നാണ് ആഗ്രഹം അതിനാല്‍ തന്നെ എനിക്ക് വേറെ വഴികള്‍ ഒന്നുമില്ല -ബൗ​ബ​ക്ക​ർ കെ​യ്റ്റ രാജിയെക്കുറിച്ച് പറഞ്ഞു. തലസ്ഥാനമായ ബ​മാ​കോയ്ക്ക് പുറത്ത് ഒരു സൈനിക താവളത്തിലാണ് കെ​യ്റ്റയെ സൈന്യം തടവിലാക്കിയിരിക്കുന്നത്.

നേരത്തെ സൈന്യത്തിന്‍റെ കസ്റ്റഡിയില്‍ ഉള്ള പ്രസിഡന്‍റിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇ​ബ്രാ​ഹിം ബൗ​ബ​ക്ക​ർ കെ​യ്റ്റ ആയുധമേന്തിയ കുറച്ച് സൈനികരുടെ നടുവില്‍ ഇരിക്കുന്ന ഈ വീഡിയോ ദൃശ്യത്തിന്‍റെ ആധികാരികത വ്യക്തമല്ലെന്നാണ് റോയിട്ടേര്‍സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഒരു മാസത്തോളമായി ഇ​ബ്രാ​ഹിം ബൗ​ബ​ക്ക​ർ കെ​യ്റ്റയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് കനത്ത പ്രക്ഷോഭം അരങ്ങേറുകയാണ്. ഇത് രാജ്യത്തെ സുരക്ഷ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലേക്ക് വളര്‍ന്നിരുന്നു. രാജ്യത്ത് സജീവമായി മുസ്ലീം തീവ്രവാദ ഗ്രൂപ്പുകള്‍ ഇ​ബ്രാ​ഹിം ബൗ​ബ​ക്ക​ർ കെ​യ്റ്റയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് എത്തിയത് വലിയ പ്രശ്നമായി വളരും എന്ന രീതിയില്‍ നില്‍ക്കുമ്പോഴാണ് സൈന്യത്തിന്‍റെ ഇടപെടലുണ്ടായത്.

അ​തേ​സ​മ​യം ഭ​ര​ണം ഔദ്യോഗികമായി സൈ​ന്യം ഏ​റ്റെ​ടു​ത്തോ എ​ന്ന് വ്യ​ക്ത​മ​ല്ല. അ​ങ്ങ​നെ സൈ​ന്യം ഭ​ര​ണം പി​ടി​ച്ചെ​ടു​ത്താ​ൽ ക​ന​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.