വീട്ടുടമസ്ഥനൊപ്പം മദ്യപിച്ച ശേഷം ഉടമസ്ഥന്‍റെ മകളുടെ മുറിയിലെത്തി മകള്‍ക്കൊപ്പം നഗ്നനായി കിടന്നതാണ് 44 കാരനെ ക്ഷുഭിതനാക്കിയത്.

ഫ്ലോറിഡ: കൌമാര പ്രായത്തിലുള്ള മകളുടെ കിടക്കയില്‍ നഗ്നനായി കിടന്നുറങ്ങാന്‍ ശ്രമിച്ച വാടകക്കാരന് നേരെ വെടിയുതിര്‍ത്ത് വീട്ടുടമസ്ഥന്‍. ഫ്ലോറിഡയിലെ കേപ് കോറലിലാണ് സംഭവം. വീട്ടുടമസ്ഥനൊപ്പം മദ്യപിച്ച ശേഷം ഉടമസ്ഥന്‍റെ മകളുടെ മുറിയിലെത്തി മകള്‍ക്കൊപ്പം നഗ്നനായി കിടന്നതാണ് 44 കാരനെ ക്ഷുഭിതനാക്കിയത്. ഡ്വെയ്ന്‍ വിക്ടര്‍ മില്ലര്‍ എന്ന 44 കാരനാണ് വാടകക്കാരനെതിരെ ബെഡ്റൂമിന്‍റെ വാതിലിലൂടെ വെടിയുതിര്‍ത്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വീട്ടുടമസ്ഥനൊപ്പം മദ്യപിച്ച് ലക്കുകെട്ട വാടകക്കാരന് മുറി മാറിപ്പോയതെന്നാണ് ഭാര്യ പറയുന്നത്.

തന്‍റെ ഒപ്പം നഗ്നനായ പുരുഷന്‍ കിടക്കുന്നത് അറിഞ്ഞ കൌമാരക്കാരി വിവരം പിതാവിനെ അറിയിക്കുകയായിരുന്നു. ഇതിനിടെ വാടകക്കാരന്‍റെ ഭാര്യ എത്തി ഇയാളോട് എത്തിയത് സ്വന്തം മുറിയല്‍ അല്ലെന്ന് വിശദമാക്കി കൂട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവയ്പ് നടക്കുന്നത്. മകളുടെ മുറിയിലേക്ക് എത്തിയ വിക്ടര്‍ മില്ലര്‍ വാടകക്കാരനും ഭാര്യയ്ക്കും നേരെയാണ് വെടിയുതിര്‍ത്തത്. എന്നാല്‍ വാടകക്കാരന്‍റെ ഭാര്യ മില്ലര്‍ തോക്കുമായി എത്തുന്നത് കതക് അടച്ചതുകൊണ്ട് വെടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വെടിവയ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മില്ലറും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണ് വെടിയുതിര്‍ത്തത്.

വാടകക്കാരന്‍ പീഡിപ്പിക്കാനോ ദുരുപയോഗം ചെയ്യാനോ ശ്രമിച്ചിട്ടില്ലെന്ന് മില്ലറുടെ മകള്‍ പൊലീസിനോട് വിശദമാക്കി. സംഭവത്തില്‍ ആക്രമണത്തിനും ആയുധം പ്രയോഗിച്ചതിനും മില്ലര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ മില്ലറുടെ വീട്ടില്‍ ഒരു മുറിയില്‍ താമസിച്ചിരുന്നത് വാടക്കാര്‍ ആണെന്ന് അറിയില്ലെന്നാണ് അയല്‍ക്കാര്‍ വിശദമാക്കുന്നത്.

മില്ലറിനൊപ്പമുള്ളത് ബന്ധുക്കളാണെന്നായിരുന്നു ധാരണയെന്നും പരസ്പരം നല്ല സൌഹാര്‍ദ്ദത്തിലായിരുന്നു അവരുണ്ടായിരുന്നതെന്നും അയല്‍ക്കാര്‍ പ്രതികരിക്കുന്നത്. നേരത്തെ യൂട്ടയില്‍ വാടക നല്‍കാന്‍ ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളോളം യുവാവ് ഗുഹാ ജീവിതം നയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഡാനിയൽ ഷെല്ലബാർഗർ എന്ന യുവാവാണ് വീട്ടുവാടക കൊടുത്ത് മടുത്തപ്പോൾ ​ഗുഹയിലേക്ക് താമസം മാറിയത്. 16 വർഷങ്ങളാണ് യുവാവ് ഗുഹാ ജീവിതം നയിച്ചത്. 

ക്ലാസ് മുറിക്കുള്ളിലെ വാക്കേറ്റത്തിന് പിന്നാലെ അധ്യാപികയ്ക്കെതിരെ ഒന്നാം ക്ലാസുകാരന്‍റെ കൈത്തോക്ക് പ്രയോഗം