ഒട്ടാവ: കാനഡയില്‍ കഞ്ചാവുവാങ്ങാനെത്തിയയാളുടെ തിരിച്ചറിയല്‍ രേഖ കണ്ട് കടക്കാര്‍ ഞെട്ടി. മാര്‍വെല്‍ സീരീസ് കണ്ടിട്ടുള്ള ആരും ഞെട്ടും ആ ഐ‍ഡി കാര്‍ഡ് കണ്ടാല്‍. ഹോളിവുഡ് നടന്‍ ക്രിസ് ഹെംസ്‍വര്‍തിന്‍റെ ചിത്രവും തോര്‍ എന്ന പേരുമാണ് ഐഡികാര്‍ഡില്‍ നല്‍കിയിരിക്കുന്നത്. കാര്‍ഡ് തനി വ്യാജനാണെങ്കിലും താന്‍ തോറാണെന്ന് പറഞ്ഞുവന്നയാളെ കണ്ട് കടക്കാര്‍ ശരിക്കും അമ്പരക്കുകയാണ് ചെയ്തത്. 

@COTTONCANDADDY എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഈ ഐഡി കാര്‍ഡിന്‍റെ ചിത്രം പുറത്തുവിട്ടത്. എന്‍റെ സഹോദരി ഒരു ഓണ്‍ലൈന്‍ കഞ്ചാവ് ഡിസ്പെന്‍സറിയിലാണ് ജോലി ചെയ്യുന്നത്. ഇതുകൊണ്ടെന്‍റെ മനസ്സ് കൈവിട്ടുപോയെന്നും അവര്‍കുറിച്ചു.

 

ആല്‍ബെര്‍ട്ട ഗവണ്‍മെന്‍റ് പുറത്തിറക്കുന്ന തിരിച്ചറിയല്‍ രേഖയ്ക്ക് സമാനമായി തന്നെയാണ് ഈ വ്യാജരേഖയും തയ്യാറാക്കിയിരിക്കുന്നത്. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ കഥാപാത്രങ്ങളിലൊന്നാണ് തോര്‍. ചിത്രത്തില്‍ തോര്‍ ആയി അഭിനയിച്ചത് ക്രിസ് ഹെംസ്‍വര്‍താണ്. വിലാസമായി നല്‍കിയിരിക്കുന്നത് '69 - ബിഗ് ഹാമ്മര്‍ ലെയ്ന്‍, കാല്‍ഗറി എ ബി ടി2എം 0എ8' എന്നാണ്.