ടാക്സിയില്‍ എത്തിയ ഒരു സംഘം ആളുകളാണ് വെടിയുതിര്‍ത്തെന്ന് പൊലീസ് പറഞ്ഞു.

കേപ് ടൌണ്‍: ദക്ഷിണാഫ്രിക്കയില്‍ പീറ്റര്‍മാരിസ്ബര്‍ഗിലെ ബാറില്‍ വെടിവെപ്പ്. 14 പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ 12.30 ഓട് കൂടിയാണ് വെടിവെപ്പുണ്ടായത്. പൊലീസ് എത്തുമ്പോള്‍ തന്നെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടുപേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വാഹനത്തിലെത്തിയ ഒരു സംഘം ഭക്ഷണശാലയില്‍ ഉണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ടാക്സിയില്‍ എത്തിയ ഒരു സംഘം ആളുകളാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.