ദില്ലി എസ് എഫ് ഐ പ്രസിഡന്റ് സൂരജ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്ലക്കാർഡുകളും പോസ്റ്ററുകളും പിടിച്ചെടുക്കുകയും ചെയ്തു
ദില്ലി: ഗാസയിലെ ഇസ്രയേല്‍ അതിക്രമത്തില്‍ പ്രതിഷേധിച്ച് ദില്ലിയിലെ ഇസ്രയേല്‍ എംബസിയിലേക്ക് എസ് എഫ് ഐ മാര്‍ച്ച് നടത്തി. എസ് എഫ് ഐ ദില്ലി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വതിലാണ് മാർച്ച് നടത്തിയത്. അതിസുരക്ഷാ മേഖലയിലേക്കെത്തിയതോടെ മാർച്ച് പൊലീസ് തടഞ്ഞു. ദില്ലി എസ് എഫ് ഐ പ്രസിഡന്റ് സൂരജ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്ലക്കാർഡുകളും പോസ്റ്ററുകളും പിടിച്ചെടുക്കുകയും ചെയ്തു.
അതേസമയം ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമായി തുടരുകയാണ്. 60 പേർ കൂടി കൊല്ലപ്പെട്ടവെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്. ഭക്ഷണ വിതരണ കേന്ദ്രത്തിൽ എത്തിയവരെയും വെടിവച്ചു കൊന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇന്നലെ കസ്റ്റഡിയിൽ എടുത്ത സഹായ നൗകയിലെ സന്നദ്ധ പ്രവർത്തകരെ മാതൃ രാജ്യങ്ങളിലേക്ക് മടക്കി അയച്ചുതുടങ്ങി.