Asianet News MalayalamAsianet News Malayalam

ഇവനാണ് 'രാജ', പട്ടാളം എസ്കോർട്ടുപോകുന്ന ശ്രീലങ്കയിലെ 'ഫൈവ് സ്റ്റാർ' ആന

ശ്രീലങ്കയിലെ ബൗദ്ധക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന് തിരുശേഷിപ്പുകൾ തലയിലേറ്റി ദന്തഗോപുരം കടക്കുന്നത് ഇപ്പോഴും  രാജയുടെ മാത്രം അവകാശമാണ്. 

Meet Raja, the elephant from Srilanka with commando protection
Author
Sri Lanka, First Published Sep 27, 2019, 3:54 PM IST

കൊളംബോ  : ഗജരാജനാണ്. പേര് : നദുംഗമുവ രാജ. ശ്രീലങ്കയിലെ ഏറ്റവും തലയെടുപ്പുള്ള നാട്ടാന എന്ന പട്ടം ഇവന് സ്വന്തമാണ്. സിംഹളനാടിന്റെ അഭിമാനമാണ് ഈ ഗജവീരൻ. നമ്മുടെ നാട്ടിൽ പൊതുവെ കമാൻഡോ പ്രൊട്ടക്ഷനോക്കെ കൊടുക്കാറുള്ളത് രാഷ്ട്രീയ നേതാക്കൾക്കും ബിസിനസ് മാഗ്നറ്റുകൾക്കും ഒക്കെയല്ലേ. ശ്രീലങ്കൻ സർക്കാർ അടുത്തിടെ ഇവനും പ്രഖ്യാപിച്ചു, തോക്കുധാരികളായ ഒരു പറ്റം സൈനികരുടെ അകമ്പടി. 

2015-ൽ  റോഡിലൂടെ നടന്നു പോകവേ ഒരു മോട്ടോർ സൈക്കിളുകാരൻ കൊണ്ടുചെന്ന് ഇടിക്കാൻ നോക്കിയതാണ് ശ്രീലങ്കയുടെ അഭിമാനമായ ഈ ഗജവീരനും കമാൻഡോ പ്രൊട്ടക്ഷൻ അനുവദിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രാജ രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കാണിച്ചാണ് ഉടമ ആനയ്ക്ക് സർക്കാർ വക അകമ്പടി സമ്പാദിച്ചെടുത്തത്. 

Meet Raja, the elephant from Srilanka with commando protection

അറുപത്തഞ്ചു വയസ്സുപ്രായമുണ്ട് രാജയ്ക്ക്. പത്തര അടി ഉയരം. ഉത്സവത്തിനും മറ്റും എഴുന്നെള്ളത്തിനായി ഇവനെ റോഡിലിറക്കി നടത്തേണ്ടിവരുമ്പോളാണ് തോക്കുധാരികളായ പട്ടാളക്കാരുടെ വക ഈ അകമ്പടി സേവ. വളരെ വിശേഷപ്പെട്ട, സകല ലക്ഷണങ്ങളുമൊത്ത ഒരാനയാണ് രാജ എന്നതുതന്നെയാണ് ഈ പ്രത്യേക പരിഗണനയ്ക്ക് കാരണം. അനൗപചാരികമായി ഇത് ശ്രീലങ്കയുടെ ദേശീയഅഭിമാനമായി തന്നെ കണക്കാക്കപ്പെടുന്നുണ്ട്.  

ശ്രീലങ്കയിലെ ബൗദ്ധക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന് തിരുശേഷിപ്പുകൾ തലയിലേറ്റി ദന്തഗോപുരം കടക്കുന്നത് ഇപ്പോഴും  രാജയുടെ മാത്രം അവകാശമാണ്. സാധാരണഗതിക്ക് ദിവസേന പത്തിരുപതു കിലോമീറ്റർ വരെ നടക്കുന്ന രാജ ഉത്സവ ദിവസം മാത്രം മലമുകളിലെ അമ്പലത്തിലേക്കുള്ള  90 കിലോമീറ്റർ ദൂരം  ചുരവും കടന്നു  നിഷ്പ്രയാസം നടന്നു കയറും. 
 

Follow Us:
Download App:
  • android
  • ios