Asianet News MalayalamAsianet News Malayalam

'ജോ​ർ​ജ് ഫ്ളോ​യ്ഡിന് നീതിവേണം': പ്രക്ഷോഭകര്‍ക്ക് മുന്നില്‍ മുട്ടുകുത്തി അമേരിക്കന്‍ പൊലീസ്

 ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഹോ​ളി​വു​ഡ്. ബി​യോ​ണ്‍​സ്, റി​ഹാ​ന, ലേ​ഡി ഗാ​ഗ, ഡ്വ​യ​ൻ ജോ​ണ്‍​സ​ണ്‍, സ​ലീ​ന ഗോ​മ​സ്, കിം ​ക​ർ​ദാ​ഷി​യാ​ൻ, കെ​ൻ​ട്രി​ക് സാം​പ്സ​ണ്‍, ക്രി​സി ടൈ​ഗെ​ൻ, ബെ​ൻ പ്ല​റ്റ എ​ന്നി​ങ്ങ​നെ നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് പി​ന്തു​ണ​യു​മാ​യെ​ത്തി​യി​രി​ക്കു​ന്ന​ത്. 
 

Miami Police Personnel Kneel In Solidarity As US Faces Race Protests
Author
Miami, First Published Jun 2, 2020, 8:30 AM IST

മിയാമി: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചും അ​ദ്ദേ​ഹ​ത്തി​നു നീ​തി തേ​ടി​യു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും അ​മേ​രി​ക്ക​ൻ പോ​ലീ​സ്. അമേരിക്കയിലെ മിയാമിയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

സംസ്ഥാനത്തിലെ മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ പൊ​തു​സ്ഥ​ല​ത്ത് മു​ട്ടു​കു​ത്തി​യി​രു​ന്നാ​ണ് വ​ർ​ണ​വെ​റി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളോ​ടു​ള്ള ത​ങ്ങ​ളു​ടെ പി​ന്തു​ണ​യ​റി​യി​ച്ച​ത്.  സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി​ട്ടു​ണ്ട്. അ​നീ​തി​ക്കെ​തി​രെ പ്ര​ക്ഷോ​ഭ​ക​ർ​ക്കൊ​പ്പം നി​ല​നി​ൽ​ക്കു​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​യാ​ണ് ചി​ത്രം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

അതേ സമയം പ്രക്ഷോഭത്തിന് പിന്തുണയുമായി ഹോളിവുഡ് താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഹോ​ളി​വു​ഡ്. ബി​യോ​ണ്‍​സ്, റി​ഹാ​ന, ലേ​ഡി ഗാ​ഗ, ഡ്വ​യ​ൻ ജോ​ണ്‍​സ​ണ്‍, സ​ലീ​ന ഗോ​മ​സ്, കിം ​ക​ർ​ദാ​ഷി​യാ​ൻ, കെ​ൻ​ട്രി​ക് സാം​പ്സ​ണ്‍, ക്രി​സി ടൈ​ഗെ​ൻ, ബെ​ൻ പ്ല​റ്റ എ​ന്നി​ങ്ങ​നെ നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് പി​ന്തു​ണ​യു​മാ​യെ​ത്തി​യി​രി​ക്കു​ന്ന​ത്. 

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പി​ന്തു​ണ​യ​റി​യി​ച്ച​തി​നൊ​പ്പം പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ചു​മാ​ണ് താ​ര​ങ്ങ​ൾ സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. കൊ​ല​പാ​ത​ക​ത്തി​ൽ നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് താ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് സ​ഹാ​യ​ങ്ങ​ളും ഇ​വ​ർ എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്. അ​റ​സ്റ്റി​ലാ​കു​ന്ന​വ​ർ​ക്ക് ജാ​മ്യം എ​ടു​ക്കു​ന്ന​തി​നു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലും ഹോ​ളി​വു​ഡി​ന്‍റെ സ​ഹാ​യ​മു​ണ്ട്. നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് സം​ഭാ​വ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

അതേ സമയം ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്തെ​ങ്ങും അ​ല​യ​ടി​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തെ ക​ടു​ത്ത​രീ​തി​യി​ൽ അ​ടി​ച്ച​മ​ർ​ത്താ​ൻ ഗ​വ​ർ​ണ​ർ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​ത്തെ ഗ​വ​ർ​ണ​ർ​മാ​രു​മാ​യി വീ​ഡി​യോ ടെ​ലി കോ​ണ്‍​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു ട്രം​പ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും, വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നും ട്രം​പ് ഗ​വ​ർ​ണ​ർ​മാ​രോ​ട് പ​റ​ഞ്ഞ​താ​യി സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്ര​തി​ഷേ​ധ​ത്തി​നും അ​ക്ര​മ​ത്തി​നും പി​ന്നി​ൽ തീ​വ്ര ഇ​ട​തു ശ​ക്തി​ക​ളാ​ണെ​ന്ന അ​ഭി​പ്രാ​യം ഒ​രി​ക്ക​ൽ​കൂ​ടി ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്ത് തു​ട​രു​ന്ന പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ർ​ത്തു​ക​യെ​ന്ന​ത് ഗ​വ​ർ​ണ​ർ​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും തന്‍റെതല്ലെന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി.

Follow Us:
Download App:
  • android
  • ios