Asianet News MalayalamAsianet News Malayalam

ഇ​സ്ര​യേ​ലി​ൽ നി​ന്ന് ഈ​ജി​പ്തി​ലേ​ക്കു​ള്ള ഗ്യാ​സ് ലൈ​ൻ തീവ്രവാദികള്‍ തീവച്ചു

തീരദേശ പട്ടണമായ ബിര്‍ ഇല്‍ അബ്ദിന് കിഴക്കുമാറിയാണ് ഗ്യാസ് പൈപ്പ് ലൈന്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുകയാണെന്നും, എല്ലാ അധികൃതരുമായി വിവരങ്ങള്‍ സംയോജിപ്പിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും ഇസ്രയേല്‍ മന്ത്രാലയം വ്യക്തിമാക്കി.

Militants bomb gas pipeline between Israel Egypt in northern Sinai
Author
Egypt, First Published Feb 3, 2020, 10:03 AM IST

ജെ​റു​സ​ലം: ഇ​സ്ര​യേ​ലി​ൽ നി​ന്ന് ഈ​ജി​പ്തി​ലേ​ക്കു​ള്ള ഗ്യാ​സ് ലൈ​ൻ തീവ്രവാദികള്‍ അ​ഗ്നി​ക്കി​ര​യാ​ക്കി. സി​നാ​യ് പ്ര​ദേ​ശ​ത്തു​ള്ള ഗ്യാ​സ് ലൈ​ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണ് ആറ് തീവ്രവാദികള്‍ ക​ത്തി​ച്ച​ത്. അ​ൽ​ജ​സീ​റ അ​റ​ബി​ക് ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഈ​ജി​പ്തി​ലേ​ക്കു​ള്ള നാ​ചു​റ​ൽ ഗ്യാ​സി​ന്‍റെ നീ​ക്കം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് സം​ഭ​വ​മെ​ന്ന് ഇ​സ്ര​യേ​ൽ ആ​രോ​പി​ച്ചു.

തീരദേശ പട്ടണമായ ബിര്‍ ഇല്‍ അബ്ദിന് കിഴക്കുമാറിയാണ് ഗ്യാസ് പൈപ്പ് ലൈന്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുകയാണെന്നും, എല്ലാ അധികൃതരുമായി വിവരങ്ങള്‍ സംയോജിപ്പിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും ഇസ്രയേല്‍ മന്ത്രാലയം വ്യക്തിമാക്കി.

അ​തേ​സ​മ​യം, പൈ​പ്പ് ലൈ​ൻ ക​ത്തി​ച്ച​ത് ഗ്യാ​സ് നീ​ക്ക​ത്തെ ത​ട​സ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ഗ്യാ​സ് നീ​ക്കം ഇ​പ്പോ​ഴും സു​ഗ​മ​മാ​യി തു​ട​രു​ന്നു​ണ്ടെ​ന്നും ഇ​സ്ര​യേ​ൽ ഊ​ർ​ജ​മ​ന്ത്രി യു​വാ​ൽ സ്റ്റെ​യി​നി​റ്റ്സ് പ​റ​ഞ്ഞു. ഇസ്രയേല്‍ മന്ത്രിയുടെ വാക്കുകള്‍ സ്ഥിരീകരിച്ച് പൈപ്പ് ലൈന്‍റെ കോപ്പറേറ്റ് പങ്കാളി രംഗത്ത് എത്തി. ഇസ്രയേലിന്‍റെ ലെവിയാത്തന്‍ ഗ്യാസ് ഫീല്‍ഡില്‍ നിന്നാണ് പൈപ്പ് ലൈന്‍ ആരംഭിക്കുന്നത്. ഇസ്രയേല്‍ കമ്പനി ഡെല്‍റിക്ക് ഡ്രില്ലിംഗും, അമേരിക്കന്‍ കമ്പനി നോബിള്‍ എനര്‍ജിയും ചേര്‍ന്നാണ് ഈ ഗ്യാസ് ഫീല്‍ഡ് നടത്തുന്നത്.

Follow Us:
Download App:
  • android
  • ios