ഇരുവരേയും കാണാതായെന്ന വിവരം ലഭിച്ചെങ്കിലും ഹെലികോപ്റ്റര്‍ വഴിയുള്ള അന്വേഷണം നടത്താന്‍ താമസം നേരിട്ടിരുന്നു.  

ഇസ്ലമാബാദ്: രണ്ടാഴ്ച മുമ്പ് കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം പാക്കിസ്ഥനിലെ നന്‍ഗാ പര്‍വ്വതത്തില്‍ നിന്നും കണ്ടെത്തി. ബ്രിട്ടനില്‍ നിന്നും ഇറ്റലിയലില്‍ നിന്നുമുള്ള ടോം ബല്ലാര്‍ഡും, ഡാനിയേലേ നാര്‍ഡിയുമാണ് മരിച്ചത്. ലോകത്തിലെ ഒന്‍പതാമത്തെ ഉയര്‍ന്ന കൊടുമുടിയായ പാക്കിസ്ഥാനിലെ നന്‍ഗാ പര്‍വ്വതം കീഴടക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. 8125 മീറ്റര്‍ ഉയരമുള്ള പര്‍വ്വതമാണ് നന്‍ഗാ പര്‍വ്വതം. 5,900 മീറ്റര്‍ ഉയരത്തില്‍ വെച്ചാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പര്‍വ്വതാരോഹണത്തിനായി അധികം ആരും തെരഞ്ഞെടുക്കാത്ത കാഠിന്യം നിറഞ്ഞ വഴിയിലൂടെയായിരുന്നു ഇരുവരുടെയും യാത്ര. ഇരുവരേയും കാണാതായെന്ന വിവരം ലഭിച്ചെങ്കിലും ഹെലികോപ്റ്റര്‍ വഴിയുള്ള അന്വേഷണം നടത്താന്‍ താമസം നേരിട്ടിരുന്നു. പാക്കിസ്ഥാനിലെ ഇറ്റാലിയന്‍ അംബാസഡറായ സ്റ്റെഫാനോ പോണ്ടെകാര്‍വോ ആണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചത്.