Asianet News MalayalamAsianet News Malayalam

ലോകത്ത് കൊവിഡ് രോഗികള്‍ 53 ലക്ഷത്തിലേക്ക്; തെക്കേ അമേരിക്ക വൈറസ് വ്യാപന കേന്ദ്രമാകുന്നു

അമേരിക്കയില്‍ 1283 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 97,637 ആയി.  

more covid case reported across world
Author
Washington D.C., First Published May 23, 2020, 6:27 AM IST

ലണ്ടന്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 5,245 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3,39,000 പിന്നിട്ടു. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയില്‍ 1283 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 97,637 ആയി.  വൈറസിന്‍റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേഅമേരിക്ക മാറുന്നെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 

ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് രണ്ടരലക്ഷത്തിലധികം പേരാണ് . രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് അടുത്തമാസം എട്ട് മുതൽ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കി. അതിനിടെ ബ്രിട്ടനില്‍ മരണം  40,000 ത്തോട് അടുക്കുകയാണ്. ബ്രസീലില്‍ 966 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 21,048 ആയി. 

റഷ്യയിലും രോഗവ്യാപന തോത് ഉയരുകയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങിയതോടെ ലോകത്ത് 80 ദശലക്ഷം ശിശുക്കൾക്ക് വാക്സിനേഷനിലൂടെ തടയാൻ കഴിയുന്ന പോളിയോ, ഡിഫ്ത്തീരിയ,മീസിൽസ് തുടങ്ങിയ രോഗങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര ഏജൻസികൾ മുന്നറിയിപ്പ് നൽകി.


 

Follow Us:
Download App:
  • android
  • ios