ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച ഒരിനം കൊറോണ വൈറസിനെ കൂടി ബ്രിട്ടനിൽ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ട് പേരിലാണ് വൈറസിനെ കണ്ടെത്തിയത്. ബ്രിട്ടനിൽ കണ്ടെത്തിയതിനെക്കാൾ പകർച്ച ശേഷിയുള്ളതാണ് വൈറസ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. ഇതോടെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്ക് ബ്രിട്ടനിൽ വിലക്കേർപ്പെടുത്തി.