ദില്ലി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം കടന്നു. രണ്ട് ലക്ഷത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അഞ്ച് ലക്ഷത്തി അറുപത്തിയാറായിത്തിലേറെ ആളുകൾ ഇതുവരെ മരിച്ചു. 

അമേരിക്കയിലും ബ്രസീലിലും സ്ഥിതി രൂക്ഷമായി തുടരുന്നു. അമേരിക്കയിൽ 24 മണിക്കൂറിനിടെ 58,000ലേറെ പേർക്ക് രോഗം ബാധിച്ചു. 709 പേർ കൂടി അമേരിക്കയിൽ മരിച്ചു. ബ്രസീലിൽ 945 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.  35,500ലേറെ ആളുകൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇത്രയും പേർക്ക് രോഗം ബാധിക്കുന്നത് ഇതാദ്യമായാണ്. ഇത് അഞ്ചാം തവണയാണ് 24 മണിക്കൂറിനിടെ 2 ലക്ഷത്തിലധികം രോഗികൾ ഉണ്ടാകുന്നത്.