ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ റിവാർഡ് എൻഐഎ പ്രഖ്യാപിച്ചിരുന്നു

കാലിഫോര്‍ണിയ: ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. യുഎസിലെ കാലിഫോര്‍ണയയില്‍ നിന്നാണ് അൻമോളിനെ പിടികൂടിയതെന്നാണ് വിവരം. അൻമോൽ ബിഷ്‌ണോയിയെ ചോദ്യം ചെയ്ത ശേഷം, ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഎസ് അധികൃതർ ആദ്യം അദ്ദേഹത്തെ കനേഡിയൻ അധികൃതർക്ക് കൈമാറും. തുടർന്ന് ഇന്ത്യൻ അധികൃതർക്ക് കസ്റ്റഡിയിൽ ലഭിച്ചേക്കുമെന്ന് മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ റിവാർഡ് എൻഐഎ പ്രഖ്യാപിച്ചിരുന്നു. യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അൻമോൾ ബിഷ്ണോയ് ഗുഢാലോചന നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ അൻമോൾ ബിഷ്ണോയിയെ എൻഐഎ ഉൾപ്പെടുത്തിയിരുന്നു. 

ചുവരില്‍ അള്ളിപ്പിടിച്ച് ചെറിയ വിടവുകളിലൂടെ അകത്ത് കയറും; സിസിടിവി ഇല്ലെന്ന് ഉറപ്പാക്കി മാത്രം മോഷണം, അറസ്റ്റ്

വാഗമൺ റൂട്ടിലെ പരിശോധന, കുടുങ്ങിയത് കൊച്ചിക്കാരനായ യുവനടനും സുഹൃത്തും; 10.50 ഗ്രാം എംഡിഎംഎ അടക്കം പിടിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം