പ്രസിഡന്‍റ് പദവിയുടെ അധികാര ദുര്‍വിനിയോഗം, ജനപ്രതിനിധി സഭയെ തടസപ്പെടുത്തല്‍ എന്നിവയാണ് ട്രംപിന് മേല്‍ ചുമത്തിയ കുറ്റങ്ങള്‍.

വാഷിംഗ്ടണ്‍: പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം അവസാന ഘട്ടത്തിലേക്ക്. യുഎസ് ജനപ്രതിനിധിസഭയുടെ നേതൃത്വത്തിൽ തുടരുന്ന ഇംപീച്ച്മെന്റ് നടപടികൾ അവസാന ഘട്ടത്തിലേക്കെത്തി. പ്രസിഡന്‍റ് പദവിയുടെ അധികാര ദുര്‍വിനിയോഗം, ജനപ്രതിനിധി സഭയെ തടയസപ്പെടുത്തല്‍ എന്നിവയാണ് ട്രംപിന് മേല്‍ ചുമത്തിയ കുറ്റങ്ങള്‍. ഇന്‍റലിജന്‍സ്, ജുഡീഷ്യറി കമ്മിറ്റികള്‍ നടത്തിയ തെളിവെടുപ്പുകള്‍ക്ക് ശേഷമാണ് നടപടികള്‍ പ്രഖ്യാപിച്ചത്. 

ട്രംപിനെതിരെ കുരുക്ക് മുറുകുന്നു; ഇംപീച്ച്മെന്‍റ് നടപടികളുമായി മുന്നോട്ടെന്ന് സ്പീക്കര്‍

2020ല്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എതിരാളിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താന്‍ ഉക്രൈന്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ഈ ആരോപണം ട്രംപ് നിഷേധിച്ചിട്ടുണ്ട്. ജനപ്രതിനിധിസഭ പ്രമേയത്തിൽ അടുത്ത ആഴ്ച വോട്ടെടുപ്പ് നടന്നേക്കും. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ഇംപീച്ച്മെന്‍റ് നടപ്പാക്കാനുള്ള സാധ്യത വിരളമാണ്.

"