ലണ്ടന്‍: യുകെയിലെ ബിര്‍മിങ്ഹാമില്‍ വിവിധയിടങ്ങളില്‍ നിരവധി പേര്‍ക്ക് നേരെ കത്തി ആക്രമണം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ഞായറാഴ്ച 12.30ഓടെയാണ് സംഭവം.  നിരവധി പേരാണ് കത്തിയാക്രമണത്തിന് ഇരയായത്. 

ആക്രമണത്തില്‍ എത്രപേര്‍ക്ക്  കുത്തേറ്റിട്ടുണ്ട്, എത്രപേരുടെ നില ഗുരുതരമാണെന്ന് പറയാനാകാത്ത സാഹചര്യമാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ആക്രമണത്തിനരയായിവരെ പരിചരിക്കാനായി അടിയന്തരസര്‍വീസുകള്‍ സേവനസന്നദ്ധരായി രംഗത്തെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിവരികയാണെന്നും പൊലീസ് പറഞ്ഞു. 

സ്ഥലത്ത്  വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡുകള്‍ അടച്ചുവെന്നാണ് റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ ലണ്ടനില്‍ ശനിയാഴ്ച വൈകിട്ട് അഞ്ച് പേര്‍ക്ക്  കുത്തേറ്റിരുന്നു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.