Asianet News MalayalamAsianet News Malayalam

ചൈനയിൽ പകർച്ചവ്യാധി രൂക്ഷമാകുന്നു: ഭീതിയിലാഴ്ത്തി അജ്ഞാത വൈറസ്

ഇതുവരെ 44 പേർക്ക് രോ​ഗം പിടിപ്പെട്ടതായി സ്ഥരീകരിച്ചിട്ടുണ്ട്. ഇതിൽ 11 പേരുടെ നില ഗുരുതരമാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പകർച്ചവ്യാധി രൂക്ഷമായതോടെ ചൈനയിൽനിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത് സിം​ഗപ്പൂരും ഹോങ്കോങ്ങും കർശനമാക്കി.

Mystery viral outbreak in Wuhan China
Author
Beijing, First Published Jan 4, 2020, 3:50 PM IST

ബെയ്ജിങ്: ചൈനയിൽ ആശങ്ക പരത്തി പകർച്ചവ്യാധി രൂക്ഷമാകുന്നു. ചൈനയിലെ വുഹാ ന​ഗരത്തിലാണ് ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് ​രോ​ഗം പടർന്നിപ്പിടിക്കുന്നത്. അഞ്ജാത വൈറസ് ആണ് രോ​ഗത്തിന് കാരണമെന്നാണ് റിപ്പോർട്ട്. പകർച്ചവ്യാധി പിടിപ്പെട്ട് ചികിത്സക്കായി ആശുപത്രിയിലെത്തിയവരുടെ എണ്ണം വർധിച്ചതോടെ അഞ്ജാത വൈറസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് ചൈനീസ് ആരോ​ഗ്യ കമ്മീഷൻ വ്യക്തമാക്കി.

ഇതുവരെ 44 പേർക്ക് രോ​ഗം പിടിപ്പെട്ടതായി സ്ഥരീകരിച്ചിട്ടുണ്ട്. ഇതിൽ 11 പേരുടെ നില ഗുരുതരമാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പകർച്ചവ്യാധി രൂക്ഷമായതോടെ ചൈനയിൽനിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത് സിം​ഗപ്പൂരും ഹോങ്കോങ്ങും കർശനമാക്കി. ഇതിനിടെ, പടര്‍ന്നുപിടിക്കുന്ന വൈറസ് 'സാര്‍സ്' ആണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരണം നടക്കുന്നുണ്ട്. നിലവിൽ രോ​ഗം പിടിപ്പെട്ടരുടെ ​രോഗലക്ഷണങ്ങൾ സർസുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് പ്രചാരണം.

എന്നാൽ, ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവുമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതികരണം. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2002-2003 കാലയളവിൽ ലോകത്താകമാനം എഴുന്നൂറിലധികം പേരുടെ ജീവനെടുത്ത പകർച്ചവ്യാധിയാണ് സർസ്.

മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന വൈറസ് അല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ​കടൽ വിഭവങ്ങൾ‌ വിൽക്കുന്ന നഗരത്തിലെ മാർക്കറ്റിൽ ജോലി ചെയ്തിരുന്നവർക്കാണ് രോ​ഗം കൂടുതലായി ബാധിച്ചിരിക്കുന്നത്. ഇതേതുടർന്ന് അധികൃതർ മാർക്കറ്റ് ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വുഹായിൽ രോ​ഗം പടർന്ന് പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ചൈനീസ് സർക്കാരിനെ ബന്ധപ്പെട്ടതായും ലോകാരോ​ഗ്യ സംഘടന അറിയിച്ചു. വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള പരിശോധനകള്‍ തുടരുകയാണെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios