ചന്ദ്രനിലേക്കുള്ള ചരിത്ര ദൗത്യ യാത്ര ആരംഭിച്ച് ആർട്ടമിസ് II. നാലുപേരടങ്ങുന്ന സംഘവുമായാണ് ആർട്ടമിസ് II ചന്ദ്രനിലേക്ക് തിരിച്ചത്. ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹാൻസൺ എന്നിവരാണ് പേടകത്തിലെ യാത്രക്കാർ.
ആർട്ടെമിസ് 2 യാത്ര തുടങ്ങി, ചരിത്ര നിമിഷം

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ആർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം നടന്നു. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നു. ഒറയോൺ എന്ന യാത്രാപേടകത്തിലാണ് യാത്ര.
Artemis 2 Launchകുതിച്ചുയർന്ന് ആർട്ടെമിസ് 2
Artemis 2 Launchകാലാവസ്ഥ അനുകൂലം, വിക്ഷേപണം ഉടൻ
കാലാവസ്ഥ അനുകൂലം, അറിയാം ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ

Artemis 2 Launchകൌണ്ട് ഡൌണ്‍ തുടങ്ങി
കാലാവസ്ഥ അനുകൂലമായതിനാൽ വിക്ഷേപണവുമായി മുന്നോട്ട് പോകാൻ അനുമതി ലഭിക്കുകയായിരുന്നു. നാല് പേരും കുടുംബത്തോട് യാത്ര ചോദിച്ച് മോഡ്യൂളിൽ പ്രവേശിച്ചു. കൌണ്ട് ഡൌണ്‍ തുടങ്ങി
Artemis 2 Launchഅപ്പോളോ 17ന് ശേഷം ആദ്യ ദൌത്യം
1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആർട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആർട്ടെമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറയോൺ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരികയാണ് ലക്ഷ്യമിടുന്നത്.
Artemis 2 Launchപത്ത് ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി തിരിച്ചുവരും
പത്ത് ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി തിരിച്ചുവരികയാണ് ദൗത്യ ലക്ഷ്യം. മനുഷ്യരുമായി ഒരു ബഹിരാകാശ യാനവും ചെന്നിട്ടില്ലാത്ത അത്രയും ദൂരത്തിൽ ദൗത്യത്തിന്റെ ഒരു ഘട്ടത്തിൽ ഒറയോണെത്തും.
Artemis 2 Launchവിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 3:54ന്
നാസയുടെ ആർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 3:54ന് . ഒരു സ്ത്രീയും ഒരു കറുത്ത വർഗ്ഗക്കാരനും ഭാഗമായ ചരിത്രത്തിലെ ആദ്യ മനുഷ്യ ചാന്ദ്ര ദൗത്യമാണിത്. മിഷൻ കമാൻഡർ നാസയുടെ റെയ്ഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറെമി ഹാൻസൻ എന്നിവരാണ് ആ പേടകത്തിലുള്ളത്.