സിംഹം ആരോഗ്യവാനാണെന്നും മയക്കുമരുന്ന് നൽകിയ ശേഷം പാർക്കിലെ കൂട്ടിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു.
കോപ്ടൗൺ: ദേശീയോദ്യാനത്തിൽ നിന്നും ഒളിച്ചോടിയ സിംഹത്തെ പിടികൂടി ജയിലിലടച്ച് അധികൃതർ. ദക്ഷിണാഫ്രിക്കയിലെ കാരൂ നാഷണൽ പാർക്കിൽ നിന്നും ഒരുമാസം മുമ്പാണ് രണ്ട് വയസ്സുകാരനായ സിംഹം മുങ്ങിയത്. സുതര്‍ലാന്‍ഡ് പൊലീസ് സ്റ്റേഷന് സമീപത്തുനിന്നും കഴിഞ്ഞ ദിവസം സിംഹത്തെ കണ്ടെത്തുകയായിരുന്നു.
ആദ്യമായിട്ടായിരിക്കും ഒരു സിംഹത്തെ ജയിലില്‍ ഇടുന്നത് എന്ന് പൊലീസ് സ്റ്റേഷന്‍ കമാന്റര്‍ കാപ്റ്റന്‍ മാരിയസ് മലന്‍ പറഞ്ഞു. പാർക്കിലെ മതിലിലുണ്ടായിരുന്ന വിടവിലൂടെയാണ് സിംഹം പുറത്തു ചാടിയത്. ശേഷം ഇതിനുവേണ്ടിയുള്ള തെരച്ചിൽ അധികൃതർ കർശനമാക്കിയിരുന്നു. മയക്കിയ ശേഷം ഹെലികോപ്റ്ററിലാണ് സിംഹത്തെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതെന്ന് പാർക്ക് അധികൃതർ അറിയിച്ചു.
സിംഹത്തെ പിടികൂടി ജയിലിൽ അടച്ചതറിഞ്ഞ് നിരവധി പേരാണ് കാണുന്നതിനുവേണ്ടി പൊലീസ് സ്റ്റേഷന് സമീപം തടിച്ചുകൂടിയത്. സിംഹം ആരോഗ്യവാനാണെന്നും മയക്കുമരുന്ന് നൽകിയ ശേഷം പാർക്കിലെ കൂട്ടിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു.
