നേപ്പാളിലെ റോൾപ ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ മരിച്ചു. കനത്ത മഴയെത്തുടർന്ന് നിയന്ത്രണം നഷ്ടമായ ജീപ്പ് 700 മീറ്റർ താഴ്ചയിലേക്കാണ് പതിച്ചത്. വൈശാഖ് പൂർണിമ ഉത്സവത്തിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്
കനത്ത മഴയിൽ നേപ്പാളിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 17 പേർക്ക് ജീവൻ നഷ്ടമായി. നേപ്പാളിലെ റോൾപ ജില്ലയിലുണ്ടായ ദാരുണമായ ജീപ്പ് അപകടത്തിലാണ് 17 പേർ മരിച്ചത്. കനത്ത മഴയെത്തുടർന്ന് നിയന്ത്രണം നഷ്ടമായ സ്വകാര്യ ജീപ്പ് 700 മീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. തവാങ് റൂറൽ മുനിസിപ്പാലിറ്റിയിലെ ജൽജാലയിൽ നടക്കുന്ന വൈശാഖ് പൂർണിമ ഉത്സവത്തിൽ പങ്കെടുക്കാൻ പോയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇരുപതോളം യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. കനത്ത മഴയും ദുർഘടമായ ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

