Asianet News MalayalamAsianet News Malayalam

Covid 19 : 'ഞാനും ജനങ്ങളും തമ്മിൽ വ്യത്യാസമില്ല', വിവാഹം മാറ്റിവയ്ക്കുന്നുവെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി

ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും ഞാനും തമ്മിൽ വ്യത്യാസമൊന്നുമില്ല. കൊവിഡ് കാരണം സമാനമായ അനുഭവം ഉണ്ടായവർക്കൊപ്പം ഞാനും ചേരുന്നു. 

New Zealand PM Jacinda Ardern cancels her wedding
Author
wellington, First Published Jan 23, 2022, 10:30 AM IST

വെല്ലിംഗ്ടൺ: ഒമിക്രോൺ (Omicron) വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ (Covid Restriction) കർശനമാക്കിയതിനാൽ ഞായറാഴ്ച നടക്കാനിരുന്ന തന്റെ വിവാഹം മാറ്റി വയ്ക്കുന്നുവെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി (New Zealand PM ) ജസീന്ദ ആർഡേൺ (Jacinda Ardern). 

എന്റെ വിവാഹ ചടങ്ങുകൾ നടക്കില്ല - പുതിയ നിയന്ത്രണങ്ങൾ വിശദീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. ''ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും ഞാനും തമ്മിൽ വ്യത്യാസമൊന്നുമില്ല. കൊവിഡ് കാരണം സമാനമായ അനുഭവം ഉണ്ടായവർക്കൊപ്പം ഞാനും ചേരുന്നു. ഇതേ അവസ്ഥ ഉള്ളവരോട് ക്ഷമ ചോദിക്കുന്നു'' - എന്നും ജസീന്ദ പറഞ്ഞു. പൂർണ്ണമായും വാക്സിനെടുത്ത 100 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താമെന്നിരിക്കിലും വിവാഹം മാറ്റിവയ്ക്കാൻ ജസീന്ദ തീരുമാനിക്കുകയായിരുന്നു. 

ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോഡാണ് ജസീന്തയുടെ വരൻ. ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു പരിപാടിക്കിടെയാണ് ജസീന്ദ ഗേഫോഡിനെ കാണുന്നത്. പിന്നീട് ഈ കൂടിക്കാഴ്ച സൌഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിവെച്ചു. മൂന്ന് വയസ്സുള്ള ഒരു മകളും ഇവർക്കുണ്ട്. അടുത്തകാലത്തായാണ് തങ്ങൾ വിവാഹിതരാകാൻ പോകുന്നുവെന്ന് ഇരുവരും പ്രഖ്യാപിച്ചത്. 

വിവാഹ ചടങ്ങുകൾക്കായി ഒരു നഗരത്തിൽ നിന്ന് മറ്റൊന്നിലേക്ക് പോയ ഒരു കുടുംബത്തിലെ 9 പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതോടെയാണ് ന്യൂസിലാന്റിൽ നിയന്ത്രണം കടുപ്പിച്ചത്. ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതൽ പേരിലേക്ക് പടരുന്നത് ഒമിക്രോൺ ആണ്. ആളുകളുടെ എണ്ണം കുറച്ചതിന് പുറമെ മുഖം പൊതു ഇടങ്ങളിലും യാത്രകളിലും ന്യൂസിലാന്റിൽ വീണ്ടും മാസ്ക് നിർബദ്ധമാക്കി. 

Follow Us:
Download App:
  • android
  • ios