പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിന് പിന്നാലെ, ഉത്തരകൊറിയ ആണവ ശേഷിയുള്ള മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ സിസ്റ്റം പരീക്ഷിച്ചു. ദക്ഷിണകൊറിയ-യുഎസ് സൈനികാഭ്യാസത്തിന് മറുപടിയായി കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിലാണ് ഈ പരീക്ഷണം നടന്നത്.

സിയോൾ: പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ആണവായുധ പരീക്ഷിച്ച് ഉത്തരകൊറിയ. തങ്ങളുടെ അത്യാധുനിക, ആണവ ശേഷിയുള്ള മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ സിസ്റ്റം (MRLS) പരീക്ഷിച്ചതെന്ന് ഞായറാഴ്ച മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണകൊറിയയും യുഎസ് സൈന്യവും സൈനികാഭ്യാസം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയയുടെ പരീക്ഷണം. പരീക്ഷണത്തിന് കിം ജോങ് ഉൻ മേൽനോട്ടം വഹിച്ചുവെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (KCNA) അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

420 കിലോമീറ്റർ ആക്രമണ പരിധിയുള്ള തന്ത്രപരമായ ആണവായുധത്തിന്റെ ശക്തിയെക്കുറിച്ച് മനസ്സിലാക്കാനാണ് പരീക്ഷണം നടത്തിയതെന്ന് കിം പറഞ്ഞു. കഴിഞ്ഞ ദിവസം 360 കിലോമീറ്ററിലധികം അകലെയുള്ള കൊറിയയുടെ കിഴക്കൻ കടലിലെ ദ്വീപ് ലക്ഷ്യമിട്ടാണ് റോക്കറ്റുകൾ തൊടുത്തത്. കിമ്മിന്റെ കൂടെ മകൾ ജു എയും ഉണ്ടായിരുന്നു. ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണത്തെ നിയമവിരുദ്ധമായ ആക്രമണ പ്രവൃത്തിയായി പ്യോങ്‌യാങ് അപലപിച്ചിരുന്നു. അമേരിക്കയുടേത് തെമ്മാടി സ്വഭാവമാണെന്നും കിം പറഞ്ഞു.