വൈറ്റ് ഹൗസിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം അകലെ കൊളംബിയ റോഡിൽ കാൽനടയാത്രക്കാർക്കാണ് വെടിയേറ്റത്.

വാഷിംഗ്ടണ്‍: അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലെ തെരുവിലുണ്ടായ വെടിവയ്പ്പിൽ ഒരാള്‍ മരിച്ചു. വെടിവയ്പ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റുവെന്ന് വാര്‍ത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

വൈറ്റ് ഹൗസിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലെ കൊളംബിയ റോഡിൽ കാൽനടയാത്രക്കാർക്കാണ് വെടിയേറ്റത്. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊളംബിയ ഹൈറ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Scroll to load tweet…

വെടിവയ്പ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റവരുമായി പോകുന്ന ആംബുലൻസിൻ്റെ ദൃശ്യങ്ങൾ ഡബ്ള്യുജെഎൽഎ ടിവി പുറത്ത് വിട്ടിട്ടുണ്ട്. 

Scroll to load tweet…