Asianet News MalayalamAsianet News Malayalam

നെതര്‍ലാന്‍റ്സില്‍ തീവ്രവാദി ആക്രമണം: ഒരു മരണം

പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. ട്രാം സർവീസ് പൂർണമായും നിർത്തിവച്ചു. പ്രദേശത്തെ സ്കൂളുകൾ അടച്ചു

one dead, several people injured in the Netherlands' Utrecht tram shooting
Author
Netherlands, First Published Mar 18, 2019, 7:28 PM IST

ആംസ്റ്റര്‍ഡാം:  നെതര്‍ലാന്‍റ്സിലെ യുട്രെക്റ്റിൽ ട്രാമിനുള്ളിൽ നടന്ന വെടിവയ്പ്പിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു.അക്രമിയെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. ട്രാം സർവീസ് പൂർണമായും നിർത്തിവച്ചു. പ്രദേശത്തെ സ്കൂളുകൾ അടച്ചു. തീവ്രവാദി ആക്രമണം തന്നെയെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ യോഗങ്ങളെല്ലാം റദ്ദാക്കി. പരിക്കേറ്റവരെ ചികിത്സിക്കാനായി പ്രധാന മെഡിക്കൽ സെന്ററിൽ പ്രത്യേക എമർജൻസി വാർഡ് തുറന്നിട്ടുണ്ട്. അക്രമിയെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാണ്. 

Follow Us:
Download App:
  • android
  • ios