Asianet News MalayalamAsianet News Malayalam

പാപുവ ന്യൂ ഗിനിയയിൽ മണ്ണിടിച്ചിൽ ദുരന്തം, മുന്നൂറിലേറെപ്പേർ മണ്ണിനടിയിൽ, ആയിരത്തിലേറെ വീടുകൾ തകർന്നു

പ്രവിശ്യയിലെ മുലിറ്റക മേഖലയിലെ ആറിലധികം ഗ്രാമങ്ങളെ ബാധിച്ചതായി ഓസ്‌ട്രേലിയയുടെ വിദേശകാര്യ, വ്യാപാര വകുപ്പ് സ്ഥിരീകരിച്ചു.

Over 300 buried as landslide hits Papua New Guinea
Author
First Published May 25, 2024, 12:48 PM IST

പോര്‍ട്ട് മോര്‍സ്ബി: വടക്കൻ പാപുവ ന്യൂ ഗിനിയയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 300ലധികം ആളുകളും 1,100-ലധികം വീടുകളും മണ്ണിനടിയിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി  എങ്ക പ്രവിശ്യയിലെ കാക്കളം ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ദുരന്തം. 1,182 വീടുകൾ മണ്ണിനടിയിലായതായി പാർലമെൻ്റ് അംഗം ഐമോസ് അകെമിനെ ഉദ്ധരിച്ച് പാപുവ ന്യൂ ഗിനിയ പോസ്റ്റ് കൊറിയർ റിപ്പോർട്ട് ചെയ്തു.

Read More.... 49.9 ഡിഗ്രി സെല്‍ഷ്യസ്, കടുത്ത ചൂടിൽ മരിച്ചവരുടെ എണ്ണം 12 ആയി; അതിരൂക്ഷ ഉഷ്ണതരംഗത്തിന്‍റെ പിടിയിൽ രാജസ്ഥാൻ

പ്രവിശ്യയിലെ മുലിറ്റക മേഖലയിലെ ആറിലധികം ഗ്രാമങ്ങളെ ബാധിച്ചതായി ഓസ്‌ട്രേലിയയുടെ വിദേശകാര്യ, വ്യാപാര വകുപ്പ് സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളും ആളപായവും വിലയിരുത്താൻ പോർട്ട് മോറെസ്ബിയിലെ ഓസ്‌ട്രേലിയയുടെ ഹൈക്കമ്മീഷൻ പിഎൻജി അധികൃതരുമായി ബന്ധപ്പെട്ടുവെന്നും ഡിഎഫ്എടി വക്താവ് പറഞ്ഞു. മരണസംഖ്യ ഉയരുമെന്നും തിരച്ചിലിൽ നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. മണ്ണിടിച്ചിലിനെത്തുടർന്ന് റോഡ് ​ഗതാ​ഗതം തടസ്സപ്പെട്ടത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഹെലികോപ്റ്ററുകൾ ഉപയോ​ഗിച്ചാണ് രക്ഷാപ്രവർത്തകർ പ്രദേശത്തേക്ക് എത്തിയത്. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios