സിഡ്‌നി: കൊവിഡിനെതിരായ ഓക്‌സ്‌ഫഡ് വാക്സിനെതിരെ പ്രതിഷേധവുമായി ഓസ്‌ട്രേലിയയിൽ മതനേതാക്കൾ. ആസ്ട്ര സെനക്കയുമായി ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനിൽ ഗർഭസ്ഥ ശിശുവിന്റെ കോശങ്ങളുണ്ടെന്നും അതിനാൽ തന്നെ വാക്സിൻ ഇസ്ലാം മതവിശ്വാസ പ്രകാരം വിലക്കപ്പെട്ടതാണെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് പുതിയ വിവാദങ്ങൾ ഉയരുന്നത്. 

ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷണമാണ് ഓക്‌സ്‌ഫഡ് സര്‍വകലാശാലയില്‍ പുരോഗമിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവരില്‍ ഈ വാക്‌സിന്‍ പരീക്ഷിക്കുകയാണ്. ഇതുവരെയുള്ള ഫലങ്ങളെല്ലാം ലോകത്തിന് ശുഭപ്രതീക്ഷ നല്‍കുന്നതാണ്. 

വാക്‌സിൻ തയാറായി കഴിഞ്ഞാൽ അത് നിർമ്മിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയാണ് ഓക്സ്ഫഡും പങ്കാളിയായ അസ്ട്രസെനെകയും (AstraZeneca) തെരഞ്ഞെടുത്തിരിക്കുന്നത്. വാക്സിന്‍റെ ആദ്യ രണ്ട് ഘട്ട പരീക്ഷണ ഫലങ്ങൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. വാക്സിൻ വിജയമായാൽ ഇന്ത്യയിൽ വൻ തോതിൽ ഉൽപ്പാദിപ്പിക്കാൻ സജ്ജീകരണങ്ങൾ തയ്യാറായിട്ടുണ്ട്. വാക്സിൻ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുവാൻ കഴിയുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്.

ദീപാവലിയോടെ കൊവിഡ് നിയന്ത്രണവിധേയമാകും, വാക്‌സിന്‍ വര്‍ഷാവസാനം: ഡോ. ഹര്‍ഷ വര്‍ധന്‍