ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 17 പേര്‍ മരിച്ചു. റാവല്‍പ്പിണ്ടിയിലെ ഗാരിസണ്‍ സിറ്റിയില്‍ കെട്ടിടങ്ങള്‍ നിറഞ്ഞ പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും 12 പ്രദേശവാസികളുമാണ് മരിച്ചത്. 

വിമാനം തകര്‍ന്നുണ്ടായ തീ പിടുത്തത്തില്‍ മറ്റ് 12 പേര്‍ക്ക് പരിക്കേറ്റു. പാക് തലസ്ഥാനമായ ഇസ്ലാമാബാദിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ഏതുതരം വിമാനമാണ് തകര്‍ന്നതെന്ന വിവരവും പുറത്തുവിട്ടിട്ടില്ല. സൈന്യവും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.