ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വ്യോമ പാത അടച്ചിടാൻ പാകിസ്ഥാൻ തീരുമാനിച്ചതായാണ് പാക് സിവിൽ ഏവിയേഷനെ ഉദ്ധരിച്ച് വാര്‍ത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നത്

ഇസ്ലാമാബാദ്: ഇന്ത്യാ പാക് അതിര്‍ത്തി പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ആഭ്യന്തര അന്താരാഷ്ട്ര വിമാനസര്‍വീസുകൾ പാകിസ്ഥാൻ നിര്‍ത്തി വച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വ്യോമ പാത അടച്ചിടാൻ പാകിസ്ഥാൻ തീരുമാനിച്ചതായാണ് പാക് സിവിൽ ഏവിയേഷനെ ഉദ്ധരിച്ച് വാര്‍ത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇസ്ലാമാബാദ് മുൾട്ടാൻ ലഹോര്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം തന്നെ പാകിസ്ഥാൻ നിര്‍ത്തിവച്ചിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഒന്പത് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താഷകാലികമായി ഇന്ത്യ നിര്‍ത്തിവച്ചിരുന്നെങ്കിലും മണിക്കൂറുകൾക്കകം പുനസ്ഥാപിച്ചു. പാകിസ്ഥാൻ വ്യോമ പാത അടച്ചതോടെ എയര്‍ കാനഡ ഇന്ത്യയിലേക്കുള്ള സര്‍വീസുകൾ നിര്‍ത്തിവച്ചിരിക്കുകയാണ്