പാകിസ്ഥാനിൽ നടന്ന യുഎസ്-ഇറാൻ 21 മണിക്കൂർ സമാധാന ചർച്ച പരാജയപ്പെട്ടിരുന്നു.
ദില്ലി: യുഎസ്-ഇറാൻ-ഇസ്രായേൽ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ സമാധാന നീക്കവുമായി പാകിസ്ഥാനും ചൈനയും രംഗത്ത്. പാക് - ചൈന അഞ്ചിന സമാധാന നീക്കം ചർച്ച ചെയ്തു. പാക് - ചൈന വിദേശകാര്യ മന്ത്രിമാർ സംസാരിച്ചു. നേരത്തെ അഞ്ചിന പദ്ധതി ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സജീവമാക്കുന്നത്. പാകിസ്ഥാനിൽ നടന്ന യുഎസ്-ഇറാൻ 21 മണിക്കൂർ സമാധാന ചർച്ച പരാജയപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാത്തായതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഹോർമുസ് പൂർണമായി തുറന്നില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകുകയും തിങ്കളാഴ്ച ഉപരോധം പ്രാബല്യത്തിൽ വന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമാധാന നീക്കവുമായി ചൈനയും പാകിസ്ഥാനും രംഗത്തെത്തുന്നത്.
