Asianet News MalayalamAsianet News Malayalam

ല​ഡാ​ക്കി​നു സ​മീ​പം പാ​ക്കി​സ്ഥാ​ൻ പോ​ർ​വി​മാ​ന​ങ്ങ​ൾ വി​ന്യ​സി​ച്ചു

മൂ​ന്ന് സി-130 ​ച​ര​ക്ക് വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ശ​നി​യാ​ഴ്ച പാ​ക്കി​സ്ഥാ​ൻ സ്ക​ർ​ഡു എ​യ​ർ​ബേ​യ്സി​ലേ​ക്കു ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ച്ചി​രുന്നു. 

Pakistan deploying fighter jets to Skardu near Ladakh
Author
Kerala, First Published Aug 12, 2019, 2:32 PM IST

ദില്ലി: ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​നം തു​ട​ർ​ന്നു പാ​ക്കി​സ്ഥാ​ൻ. ല​ഡാ​ക്കി​നു സ​മീ​പം പാ​ക്കി​സ്ഥാ​ൻ പോ​ർ​വി​മാ​ന​ങ്ങ​ൾ വി​ന്യ​സി​ച്ചു. ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യി​രു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 ഇന്ത്യ റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക് പ്ര​കോ​പ​നം.

മൂ​ന്ന് സി-130 ​ച​ര​ക്ക് വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ശ​നി​യാ​ഴ്ച പാ​ക്കി​സ്ഥാ​ൻ സ്ക​ർ​ഡു എ​യ​ർ​ബേ​യ്സി​ലേ​ക്കു ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ച്ചി​രുന്നു. യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് എ​യ​ർ​ബേ​യ്സി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

അ​തി​ർ​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. പാ​ക്കി​സ്ഥാ​ൻ ജെഎ​ഫ്-17 യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ് അ​തി​ർ​ത്തി​ക്കു സ​മീ​പ​ത്ത് വി​ന്യ​സി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Follow Us:
Download App:
  • android
  • ios