Asianet News MalayalamAsianet News Malayalam

'പാകിസ്ഥാനിൽ സർക്കാരുണ്ടാക്കാൻ ചർച്ചകൾ തുടങ്ങി'; വിജയം അവകാശപ്പെട്ട് നവാസ് ഷരീഫ്

രാജ്യത്തിന്‍റെ സ്ഥിരതയ്ക്ക് പുതിയ സര്‍ക്കാര്‍ വരണമെന്ന് പറഞ്ഞ നവാസ് ഷരീഫ്, സ്വതന്ത്രരടക്കം എല്ലാവരുടെയും വിജയം അംഗീകരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.  

Pakistan former PM Nawaz Sharif claims victory in national elections nbu
Author
First Published Feb 9, 2024, 9:11 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാൻ ദേശീയ തെര‍ഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. പാകിസ്ഥാനിൽ സർക്കാരുണ്ടാക്കാൻ ചർച്ചകൾ തുടങ്ങിയതായും നവാസ് ഷെരീഫ് അറിയിച്ചു.  തെര‍ഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഏറ്റവും വലിയ ഒറ്റ കക്ഷി പിഎംഎൽഎൻ ആണെന്നാണ് നവാസ് ഷരീഫ് അവകാശപ്പെട്ടുന്നത്. മറ്റുള്ളവരുടെ പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും നവാസ് പ്രഖ്യാപിച്ചു.

രാജ്യത്തിന്‍റെ സ്ഥിരതയ്ക്ക് പുതിയ സര്‍ക്കാര്‍ വരണമെന്നും സ്വതന്ത്രരടക്കം എല്ലാവരുടെയും വിജയം അംഗീകരിക്കുന്നുവെന്നും പിഎംഎൽഎൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ  നവാസ് ഷെരീഫ് പറഞ്ഞു. ബിലാവൽ ഭൂട്ടോയുടെ പിപിപിയുമായി ചർച്ച നടത്തുമെന്നും നവാസ് ഷരീഫ് അറിയിച്ചു. പകുതിയോളം സീറ്റുകളിലെ ഔദ്യോഗിക ഫലങ്ങൾ പുറത്ത് വന്നപ്പോഴും ഇമ്രാന്റെ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥികൾ തന്നെയാണ് മുന്നിൽ. 

Follow Us:
Download App:
  • android
  • ios