Asianet News MalayalamAsianet News Malayalam

മറ്റുള്ളവർ കയറാതിരിക്കാൻ വിവിഐപി ടോയ്‌ലെറ്റിന് ബയോമെട്രിക് പൂട്ട്

ഈ ടോയ്‌ലെറ്റുകളിലേക്ക് അഡീഷണൽ സെക്രട്ടറിമാർ മുതൽ മുകളിലേക്കുള്ളവർക്ക് മാത്രമേ ഉപയോഗിക്കാനാവൂ

Pakistan gets VVIP toilets with biometric access. You cannot miss the reactions from netizens
Author
Islamabad, First Published Jul 22, 2019, 8:06 PM IST

ഇസ്ലാമാബാദ്: വിവിഐപി ടോയ്‌ല്റ്റുകളിൽ സാധാരണക്കാർ കയറാതിരിക്കാൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. പാക് വ്യവസായ മന്ത്രാലയത്തിലെ ശുചിമുറിയിലാണ് ഈ ബയോമെട്രിക് ആക്സസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇവ വകുപ്പിലെ അഡീഷണൽ സെക്രട്ടറിമാർ മുതൽ മുകളിലേക്കുള്ളവർക്ക് മാത്രമേ ഉപയോഗിക്കാനാവൂ. കൂടാതെ മറ്റൊരു മന്ത്രാലയത്തിൽ നിന്നെത്തിയ ഇതേ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കും ഈ ശുചിമുറികൾ ഉപയോഗിക്കാം.

പാക്കിസ്ഥാനിലെ പ്രമുഖ ദിനപ്പത്രമാണ് ഈ വാർത്ത പുറത്തുവിട്ടത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ കടുത്ത പരിഹാസവും വിമർശനങ്ങളുമാണ് ഉയരുന്നത്. 

Follow Us:
Download App:
  • android
  • ios