കടുത്ത നിബന്ധനകളോടെയാണ് ഐഎംഎഫ് പാകിസ്ഥാന് ഇതുവരെ സഹായം നൽകിയത്. ഇന്ധനവിലക്കയറ്റം അടക്കം ഗുരുതര പ്രശ്നങ്ങൾക്ക് ഇതു കാരണമായിരുന്നു
ഇസ്ലാമാബാദ്: പാകിസ്താന് ആറു ബില്യൺ ഡോളറിന്റെ കടാശ്വാസ പാക്കേജ് അനുവദിക്കാൻ പുതിയ നിബന്ധനകൾ മുന്നോട്ടുവെച്ച് ഐഎംഎഫ്. സാമ്പത്തികമായി സഹായിക്കാം എന്ന് വാഗ്ദാനം ചെയ്തിട്ടുള്ള സുഹൃദ് രാജ്യങ്ങളിൽ നിന്ന് അതുസംബന്ധിച്ച ഉറപ്പ് എഴുതി വാങ്ങിയാൽ മാത്രമേ പാകിസ്താന് ഫണ്ട് അനുവദിക്കൂ എന്നാണ് ഐഎംഎഫ് ഇപ്പോൾ പറയുന്നത്. കടുത്ത നിബന്ധനകളോടെയാണ് ഐഎംഎഫ് പാകിസ്ഥാന് ഇതുവരെ സഹായം നൽകിയത്. ഇന്ധനവിലക്കയറ്റം അടക്കം ഗുരുതര പ്രശ്നങ്ങൾക്ക് ഇതു കാരണമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലും ഐഎംഎഫ് നിയന്ത്രണങ്ങളിലും വലയുന്ന പാകിസ്ഥാന് പുതിയ നിബന്ധൾ കീറാമുട്ടിയാവാനാണ് സാധ്യത.
