Asianet News MalayalamAsianet News Malayalam

ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

അതിര്‍ത്തിയിലെ പ്രകോപനത്തെ ന്യായീകരിക്കുന്നതിനൊപ്പം പ്രശ്നം പരിഹരിക്കാൻ ചര്‍ച്ചക്ക് തയ്യാറാണെന്നാണ് പാക്  പ്രധാനമന്ത്രി ഇമ്രാൻഖാന്‍റെ പ്രതികരണം. അതിര്‍ത്തി കടന്നെത്തിയ ഇന്ത്യയുടെ രണ്ട് മിഗ് വിമാനങ്ങൾ വെടിവച്ചിട്ടെന്നും ഇമ്രാൻഖാൻ പറയുന്നു 

pakistan pm Imran Khan reaction on pak attack
Author
Islamabad, First Published Feb 27, 2019, 4:18 PM IST

ഇസ്ലാമാബാദ്: ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. പുൽവാമയിൽ തെളിവ് തന്നാൽ നടപടിയെടുക്കാമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരവുമല്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. 

തീവ്രവാദത്തിനായി പാക് മണ്ണ് ഉപയോഗിക്കുന്നത് പാകിസ്ഥാന് താത്പര്യമുള്ള കാര്യമല്ല. അതിൽ തർക്കമില്ല. ഇക്കാര്യത്തിൽ ചർച്ചയ്ക്കും സഹകരണത്തിനും പാകിസ്ഥാൻ തയ്യാറായിട്ടും ഇന്ത്യ സൈനിക നീക്കം നടത്തിയപ്പോഴാണ് തിരിച്ചടിച്ചതെന്നും ഇമ്രാൻഖാൻ വിശദീകരിക്കുന്നു. 

യുദ്ധത്തിന്‍റെ കെടുതികൾ തനിക്കറിയാം. അത് ഒന്നിനും പരിഹാരമല്ല.തെറ്റായ പ്രചാരണങ്ങളുടെ പേരിൽ യുദ്ധം തുടങ്ങി വയ്ക്കരുതെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെടുന്നു. യുദ്ധം തുടങ്ങിയാൽ കാര്യങ്ങൾ നരേന്ദ്രമോദിയുടെയോ തന്‍റെയോ നിയന്ത്രണത്തിലാകില്ലെന്നും ഇമ്രാൻഖാൻ പ്രതികരിച്ചു. 

 

Follow Us:
Download App:
  • android
  • ios