ഇന്ത്യ അതിര്‍ത്തിയില്‍ സൈനിക നീക്കം നടത്താനുള്ള സാധ്യതയുണ്ടെന്നും ഹിന്ദു ദേശീയതയെ ഉണര്‍ത്താന്‍ വേണ്ടിയാകുമിതെന്നും ഇമ്രാന്‍
ഇസ്ലാമാബാദ്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ പ്രതിഷേധങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഇടപെടൽ ആവശ്യപ്പെട്ടതിന് പിന്നാലെ പ്രകോപനവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻഖാന്‍ രംഗത്തെത്തി. പ്രതിഷേധങ്ങള്‍ വഴിതിരിച്ചുവിടാനായി അതിര്‍ത്തിയില്‍ യുദ്ധജ്വരവുമായി വന്നാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഇമ്രാന്‍ ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇമ്രാന്‍ ഇക്കുറിയും ട്വീറ്റ് ചെയ്തിരിക്കുന്നത്.
ആഭ്യന്തരമായ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധമാറ്റാനായി ഇന്ത്യ അതിര്‍ത്തിയില്‍ സൈനിക നീക്കം നടത്താനുള്ള സാധ്യതയുണ്ടെന്നും ഹിന്ദു ദേശീയതയെ ഉണര്‍ത്താന്‍ വേണ്ടിയാകുമിതെന്നും ഇമ്രാന്‍ കുറിച്ചിട്ടുണ്ട്. അത്തരത്തില്‍ യുദ്ധജ്വരം ഉണ്ടായാല്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ പാക്കിസ്ഥാന്‍ ശക്തമായ മറുപടി തന്നെ നല്‍കുമെന്നും പാക്ക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
നേരത്തെ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ ഏത് നിമിഷവും മോശമാകാമെന്ന് ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് ചൂണ്ടികാണിച്ചിരുന്നു. തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേര്‍ത്തിരുന്നു.
നിയന്ത്രണ രേഖയില്‍ സാഹചര്യം ഏതുസമയവും മോശമാകാം, സൈന്യം സജ്ജം: കരസേനാ മേധാവി
