ഇസ്ലാമാബാ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച ട്വീറ്റില്‍ അബദ്ധം പിണ‍ഞ്ഞ് പാക്ക് നേതാവ് റഹ്മാന്‍ മാലിക്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തപ്പോഴാണ് മാലികിന് അബദ്ധം പറ്റിയത്.ട്വീറ്റില്‍ നരേന്ദ്ര മോദിയയും ഐക്യരാഷ്ട്ര സഭയെയും മാലിക് ടാഗ് ചെയ്തു. എന്നാല്‍ യുഎന്നിന് പകരം യുഎന്‍ഒ ഗെയിമിനെയാണ് മാലിക് ടാഗ് ചെയ്തത്. ഇതോടെ മാലികിനെ കണക്കിന് പരിഹസിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍.

ശ്രീനഗറിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് പരാമര്‍ശിക്കുന്ന ട്വീറ്റിലാണ് മാലിക് യൂനോ ഗെയിമിനെ ടാഗ് ചെയ്തത്. പാക്കിസ്ഥാന്‍ മുന്‍മന്ത്രിക്ക് യുഎന്നും യൂനോയും തമ്മിലുള്ള വ്യത്യാസമറിയില്ലെന്നും നിസ്സരമായ ഗെയിമുകളെ കുറിച്ച് ആലോചിക്കാതെ ട്വീറ്റ് ചെയ്യൂ എന്നും മറ്റുമാണ് ട്വിറ്ററിലെ പരിഹാസങ്ങള്‍. ഇതോടെ റഹ്മാന്‍ മാലിക് ട്വീറ്റ് പിന്‍വലിച്ചു.