Asianet News MalayalamAsianet News Malayalam

'ഒന്നും വിചാരിക്കരുത് പ്രധാനമന്ത്രി, വേറെ വഴിയില്ലാത്തതിനാലാണ്'; പാകിസ്ഥാന്‍ സര്‍ക്കാറിനെ ട്രോളി പാക് എംബസി

ഇതാണോ പുതിയ പാകിസ്ഥാന്‍ എന്നും ചോദിക്കുന്നു, സെര്‍ബിയയിലെ പാകിസ്ഥാന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍.

Pakistans Embassy in Serbia trolls Imran Khan on Twitter
Author
Lahore, First Published Dec 3, 2021, 1:02 PM IST

ലാഹോര്‍: പാകിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിന് നാണക്കേടായി സെര്‍ബിയയിലെ പാക് എംബസിയുടെ ട്വീറ്റ്. എംബസി ജീവനക്കാര്‍ക്കുള്ള ശന്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ ഈ ട്വീറ്റ് വൈറലായിട്ടുണ്ട്.

മാന്ദ്യം എല്ലാ അതിരുകളും ഭേദിക്കുന്നു. എത്രകാലം ഇമ്രാന്‍ ഖാന്‍ നിങ്ങളും സര്‍ക്കാര്‍ അധികാരികളും മൗനം തുടരും. ഞങ്ങള്‍ക്ക് മൂന്ന് മാസത്തോളമായി ശമ്പളം നല്‍കിയിട്ട് ഞങ്ങളുടെ കുട്ടികള്‍ ഫീസ് അടയ്ക്കാത്തതിന് സ്കൂളിന് പുറത്താകും. ഇതാണോ പുതിയ പാകിസ്ഥാന്‍ എന്നും ചോദിക്കുന്നു, സെര്‍ബിയയിലെ പാകിസ്ഥാന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍.

ഇതേ ട്വീറ്റിന് രണ്ടാമത് നല്‍കിയ റിപ്ലേയില്‍ മറ്റ് വഴികള്‍ ഇല്ലാതെയാണ് ഇത് ചെയ്തതെന്നും, ക്ഷമിക്കണമെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേ സമയം ഇത് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ പൗരന്മാരും ഈ ട്വീറ്റിന് മറുപടി നല്‍കുന്നുണ്ട്. അതേ സമയം എംബസിയുടെ നടപടിയെ പിന്തുണച്ച് നിരവധി ഇന്ത്യക്കാരും ട്വിറ്ററില്‍ ഈ സംഭാഷണത്തില്‍ പങ്കുചേരുന്നു. 

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല, എന്ന വാചകത്തെ കളിയാക്കുന്ന ട്രോള്‍ വീഡിയോ അടക്കമാണ് സെര്‍ബിയന്‍ എംബസിയുടെ ട്വീറ്റ് എന്നത് ശ്രദ്ധേയമാണ്. വെള്ളിയാഴ്ച രാവിലെ 11.26നാണ് ഈ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios