ജൂലിയന്‍ അസാഞ്ചെ ജയിലില്‍ക്കഴിയുന്നത്‌ കാണേണ്ടിവരുന്നത്‌ അത്യന്തം വേദനാജനകമാണെന്ന്‌ പമേല പറഞ്ഞു.

ലണ്ടന്‍: ജയിലില്‍ക്കഴിയുന്ന വിക്കീലിക്‌സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയുടെ ജീവിതം അപകടത്തിലാണെന്ന്‌ ഹോളിവുഡ്‌ നടിയും മോഡലുമായ പമേല ആന്‍ഡേഴ്‌സണ്‍. ലണ്ടനിലെ ജയിലിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവേയാണ്‌ പമേല ഇക്കാര്യം പറഞ്ഞത്‌.

ജൂലിയന്‍ അസാഞ്ചെ ജയിലില്‍ക്കഴിയുന്നത്‌ കാണേണ്ടിവരുന്നത്‌ അത്യന്തം വേദനാജനകമാണെന്ന്‌ പമേല പറഞ്ഞു. "അദ്ദേഹം ഒരു നല്ല മനുഷ്യനാണ്‌. ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. ഇപ്പോള്‍ അദ്ദേഹം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന അവസ്ഥ ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്‌." പമേല മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

അസാഞ്ചെയെ പുറത്തുകൊണ്ടുവരാന്‍ പരിശ്രമിക്കേണ്ടത്‌ അത്യാവശ്യമാണെന്നും പമേല അഭിപ്രായപ്പെട്ടു. അമേരിക്കന്‍ നടിയും മോഡലുമായിരുന്ന പമേല ഇപ്പോള്‍ മൃഗാവകാശ പ്രവര്‍ത്തക കൂടിയാണ്‌.