പാരീസ്: ഫ്രാൻസിലെ പാരീസിൽ പൊലീസ് ആസ്ഥാനത്ത് കത്തിയുമായെത്തിയ യുവാവ് നിരവധി ഉദ്യോഗസ്ഥരെ കുത്തിപ്പരിക്കേൽപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പൊലീസ് വാഹനത്തിലെത്തിയ യുവാവാണ് ആക്രമണത്തിന് പിന്നിൽ. ഇയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കാണ് സംഭവത്തിൽ പരിക്കേറ്റിട്ടുള്ളത്.

എന്നാൽ സംഭവവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണത്തിന് ആരും പൊലീസിന്റെ ഭാഗത്ത് നിന്ന് ആരും തയ്യാറായില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് ആസ്ഥാനത്തിന് സമീപത്തെ മെട്രോ സ്റ്റേഷൻ അടച്ചിട്ടുണ്ട്.

ഫ്രാൻസിന്റെ ഇന്റീരിയർ മന്ത്രി ക്രിസ്റ്റഫർ കാസ്റ്റനെർ ആക്രമിക്കപ്പെട്ട പൊലീസ് ആസ്ഥാനം സന്ദർശിക്കും.