സോളില്‍ നിന്ന് ഏകദേശം 240 കിലോമീറ്റർ (149 മൈൽ) തെക്കുകിഴക്കായി ഡേഗു ഇന്റർനാഷണൽ എയർപോർട്ടില്‍ ലാൻഡ് ചെയ്യാൻ തയാറെടുക്കുകയായിരുന്നു ഏഷ്യാന എയര്‍ലൈൻസ് വിമാനം.

സോള്‍: വിമാനം ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതിനിടെ എമർജൻസി എക്സിറ്റ് തുറന്ന് യാത്രക്കാരൻ. വെള്ളിയാഴ്ച ഏഷ്യാന എയർലൈൻസ് വിമാനത്തിലാണ് സംഭവം. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എ എഫ്‌ പി റിപ്പോര്‍ട്ട് ചെയ്തു. സോളില്‍ നിന്ന് ഏകദേശം 240 കിലോമീറ്റർ (149 മൈൽ) തെക്കുകിഴക്കായി ഡേഗു ഇന്റർനാഷണൽ എയർപോർട്ടില്‍ ലാൻഡ് ചെയ്യാൻ തയാറെടുക്കുകയായിരുന്നു ഏഷ്യാന എയര്‍ലൈൻസ് വിമാനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എയർബസ് എ 321-200ല്‍ ഏകദേശം 200 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം ഭൂമിയിൽ നിന്ന് 200 മീറ്റർ (650 അടി) മാത്രം ഉയരത്തിൽ ആയിരിക്കുമ്പോൾ എമർജൻസി എക്സിറ്റിന് സമീപം ഇരുന്ന ഒരു യാത്രക്കാരൻ ലിവർ സ്പർശിച്ച് സ്വമേധയാ വാതിൽ തുറക്കുകയായിരുന്നുവെന്ന് ദക്ഷിണ കൊറിയൻ എയര്‍ലൈൻസിന്‍റെ പ്രതിനിധി എ എഫ്‌ പിയോട് പറഞ്ഞു. അപ്രതീക്ഷിതമായി വാതിൽ തുറന്നത് ചില യാത്രക്കാർക്ക് ശ്വാസതടസമുണ്ടാക്കി.

ഇതോടെ ലാൻഡിംഗിന് ശേഷം ചില യാത്രക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. അതേസമയം, വലിയ പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും ഏഷ്യാന എയര്‍ലൈൻസ് അധികൃതര്‍ പറഞ്ഞു. ഒമ്പത് പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ദക്ഷിണ കൊറിയയിലെ യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തിനാണ് വാതില്‍ തുറന്നതെന്ന് അറിയുന്നതിനായി യാത്രക്കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Scroll to load tweet…

യാത്രക്കാരനെ ചോദ്യം ചെയ്തുവരികയാണെന്നും അധികൃതര്‍ വിശദീകരിച്ചു. യാത്രക്കാരൻ എമര്‍ജൻസി എക്സിറ്റ് തുറന്നതിന് ശേഷം വിമാനത്തിനുള്ളില്‍ സംഭവിച്ച കാര്യങ്ങളുടെ ചെറിയൊരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വിമാനത്തിനുള്ളിലേക്ക് അതിവേഗത്തില്‍ കാറ്റ് കയറുന്നതും ആളുകള്‍ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. തുറന്ന വാതിലിനോട് ചേർന്നുള്ള വരിയിൽ ഇരിക്കുന്ന യാത്രക്കാര്‍ ശക്തമായ കാറ്റിൽ വീഴുന്നുമുണ്ട്. 

കുട്ടികളുടെ സ്കൂളിലേക്കുള്ള യാത്രയെ കുറിച്ച് ആശങ്കയുണ്ടോ? ഇനി അതിന്‍റെ ഒരാവശ്യമില്ല, ഇതാ 'വിദ്യാ വാഹൻ' ആപ്പ്

YouTube video player