Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് പെന്റഗൺ

ബഹിരാകാശത്ത് നിന്നുള്ള ഭീഷണിയില്‍ ഇന്ത്യക്ക് ഉത്കണ്ഠയുണ്ട്. അതിനാലായിരിക്കാം അത്തരത്തിലൊരു പരീക്ഷണം നടത്തിയതെന്ന് യുഎസ് സ്ട്രാറ്റജിക് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ ഇ ഹെയ്തന്‍

Pentagon defends Indias anti satellite missile test
Author
Washington, First Published Apr 12, 2019, 11:49 PM IST

ദില്ലി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് പെന്റഗൺ. എസാറ്റ് പരീക്ഷണത്തെയാണ് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ പിന്തുണച്ച് രംഗത്തെത്തിയത്. ബഹിരാകാശത്ത് നിന്നുള്ള ഭീഷണിയില്‍ ഇന്ത്യക്ക് ഉത്കണ്ഠയുണ്ട്. അതിനാലായിരിക്കാം അത്തരത്തിലൊരു പരീക്ഷണം നടത്തിയതെന്ന് യുഎസ് സ്ട്രാറ്റജിക് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ ഇ ഹെയ്തന്‍ പറഞ്ഞു. 

യുഎസ് സെനറ്റിലെ സൈനിക കമ്മിറ്റി അംഗങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബഹിരാകാശത്ത് സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇന്ത്യക്കിപ്പോൾ ഉണ്ട്. അതേ സമയം അവശിഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന കൂടുതല്‍ പരീക്ഷണം നടത്തുന്നത് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ എസാറ്റ് വിക്ഷേപണത്തെ ബഹിരാകാശ ഏജൻസിയായ നാസ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
 

Follow Us:
Download App:
  • android
  • ios