യാതൊരുവിധ സുരക്ഷയുമില്ലാതെയാണ് ആളുകളെ റൈഡിൽ കയറ്റിയിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

ബാങ്കോക്ക്: തായ്‍ലാൻഡിൽ‌ അമ്യൂസ്മെൻ്റ് പാർക്കിലെ റൈഡിൽ നിന്ന് തെറിച്ച് വീണ് അഞ്ച് പേർക്ക് പരിക്ക്. തായ്‍ലാൻഡിലെ ലോപ്ബുരിയിൽ നവംബർ 30നാണ് സംഭവം. കറങ്ങിക്കൊണ്ടിരിക്കുന്ന റൈഡിൽനിന്ന് യുവാക്കൾ തെറിച്ച് നിലത്തുവീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പതിനാല് പേരാണ് റൈഡിൽ ഉണ്ടായിരുന്നത്. താഴെനിന്ന് മുകളിലേക്ക് വളരെ വേ​ഗത്തിൽ ഉയരുന്നതാണ് റൈഡ്. യാതൊരുവിധ സുരക്ഷയുമില്ലാതെയാണ് ആളുകളെ റൈഡിൽ കയറ്റിയിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Scroll to load tweet…

റൈഡിലെ ഇരിപ്പിടത്തിൽ സ്റ്റീലിന്റെ വേലിയുണ്ടെങ്കിലും റൈഡ് കറങ്ങാൻ ആരംഭിച്ചതോടെ അത് തുറന്ന് ആളുകൾ നിലത്തേക്ക് പതിക്കുകയായിരുന്നു. ആളുകൾ നിലത്തുവീണയുടൻ റൈഡ് നിർത്തുകയും പരിക്കേറ്റവർക്ക് പ്രാഥമിക ശ്രുശൂഷ നൽകുകയും ചെയ്തിരുന്നു.