ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ആ​ർ​എ​ൻ1 റോ​ഡി​ലൂ​ടെ ഇ​ന്ധ​ന​വു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

നി​യാ​മേ: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ നൈ​ജ​റി​ല്‍ ഇ​ന്ധ​ന ടാ​ങ്ക​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് 58 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 37ലേ​റെ ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. നി​യാ​മേ​യി​ലെ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ആ​ർ​എ​ൻ1 റോ​ഡി​ലൂ​ടെ ഇ​ന്ധ​ന​വു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ഴി​മ​ധ്യേ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ടാ​ങ്ക​റി​ല്‍ നി​ന്ന് ഇ​ന്ധ​നം ഊ​റ്റി​യെ​ടു​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ടാ​ങ്ക​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​ത്. പൊ​ള്ള​ലേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് മ​ഹ​മ​ദു ഇ​സോ​ഫു ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ചു.

Scroll to load tweet…