Asianet News MalayalamAsianet News Malayalam

വിമാനത്തെ 'മൂക്ക് കുത്തിച്ച് ഇറക്കി' വന്‍ അപകടം ഒഴിവാക്കി

89 യാ​ത്ര​ക്കാ​രാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.  റ​ണ്‍​വേ​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നു തൊ​ട്ടു​മു​ന്‍പാണ് വി​മാ​ന​ത്തി​ന്‍റെ മു​ന്നി​ലെ ച​ക്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്നു പൈ​ല​റ്റ് തി​രി​ച്ച​റി​യു​ന്ന​ത്

Pilot in Myanmar lands plane without front wheels
Author
Myanmar (Burma), First Published May 13, 2019, 9:14 AM IST

റംഗൂ​ണ്‍: സാങ്കേതതകരാറിലായ വിമാനത്തെ 'മൂക്ക് കുത്തിച്ച് ഇറക്കി' വന്‍ അപകടം ഒഴിവാക്കി പൈലറ്റുമാര്‍. റം​ഗൂ​ണി​ൽ​നി​ന്ന് മാ​ൻ​ഡ​ല​യ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​യ മ്യാ​ൻ​മ​ർ നാ​ഷ​ന​ൽ എ​യ​ർ​ലൈ​ൻ​സി​ന്‍റെ എം​ബ്ര​യ​ർ 190 വി​മാ​ന​മാ​ണു സാ​ഹ​സി​ക​മാ​യി ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. 

89 യാ​ത്ര​ക്കാ​രാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.  റ​ണ്‍​വേ​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നു തൊ​ട്ടു​മു​ന്‍പാണ് വി​മാ​ന​ത്തി​ന്‍റെ മു​ന്നി​ലെ ച​ക്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്നു പൈ​ല​റ്റ് തി​രി​ച്ച​റി​യു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് പൈ​ല​റ്റ് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് അ​റി​യി​പ്പു ന​ൽ​കി. 

ശേ​ഷം അ​ധി​ക ഇ​ന്ധ​നം പു​റ​ത്തേ​ക്കു ത​ള്ളി വി​മാ​ന​ത്തി​ന്‍റെ ഭാ​രം കു​റ​ച്ചു. തു​ട​ർ​ന്ന് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു. നി​ല​ത്തേ​ക്കി​റ​ക്കി​യ വി​മാ​ന​ത്തി​ന്‍റെ മൂ​ക്കു നി​ല​ത്തു മു​ട്ടു​ന്ന​തി​നു മു​ന്‍പ് പി​ന്നി​ലെ ച​ക്ര​ങ്ങ​ളി​ലേ​ക്ക് ചാ​യി​ച്ചു. വി​മാ​നം റ​ണ്‍​വേ​യി​ൽ​നി​ന്ന് അ​ൽ​പം തെ​ന്നി മാ​റി​യെ​ങ്കി​ലും സു​ര​ക്ഷി​ത​മാ​യി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​ഞ്ഞു. 

ക്യാ​പ്റ്റ​ൻ മി​യാ​ത് മൊ​യ് ഒം​ഗി​ന്‍റെ ധൈ​ര്യ​മാ​ണ് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.
 

Follow Us:
Download App:
  • android
  • ios