ബ്രസിലീയ: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രസീലിയയിൽ എത്തും. റഷ്യൻ പ്രസിഡൻറ് വ്ലദിമീൻ പുചിൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് എന്നിവരെ മോദി ഇന്ന് കാണും. ബാങ്കോക്കിൽ ആർസെപ് കരാറിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയ ശേഷം ഇതാദ്യമായാണ് മോദിയും ഷിജിൻപിങും കാണുന്നത്. ഇന്ത്യയെ കരാറിന്‍റെ ഭാഗമാക്കാൻ ശ്രമിക്കുമെന്ന്, ചൈന വ്യക്തമാക്കിയിരുന്നു. ബ്രസീൽ പ്രസിഡൻറ് ജൈർ മെസിയ ബോൾസണാരോയെയും മോദി കാണും.