ഇരു രാജ്യങ്ങളുടെയും പ്രതിരോധ വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് നേതാക്കളുടെ ചര്‍ച്ച.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി നാളെ ചര്‍ച്ച നടത്തും. റഷ്യ യുക്രെയ്ന്‍ യുദ്ധം, കൊവിഡ് സാഹചര്യം തുടങ്ങിയ വിഷയങ്ങളാകും ഓണ്‍ലൈന്‍ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണമടക്കമുള്ള വിഷയങ്ങളും നാളെ ചർച്ചയാകും. ഇരു രാജ്യങ്ങളുടെയും പ്രതിരോധ വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് നേതാക്കളുടെ ചര്‍ച്ച. നാളെയാണ് ഇന്ത്യ അമേരിക്ക പ്രതിരോധ വിദേശകാര്യ മന്ത്രിമാരുടെ യോഗം തുടങ്ങുക.

'രക്തചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ല'; യുക്രൈന്‍ കൂട്ടക്കൊലയെ അപലപിച്ച് ഇന്ത്യ

അതേസമയം കഴിഞ്ഞ ദിവസം യുക്രൈൻ കൂട്ടക്കൊലയെ അപലപിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. രക്തചൊരിച്ചിൽ ഒന്നിനും പരിഹാരമല്ലെന്നും പ്രശ്നം പരിഹരിക്കാൻ ചർച്ചയാണ് ആവശ്യമെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാര്‍ലമെന്‍റില്‍ പറഞ്ഞു. യുക്രൈന്‍ കൂട്ടക്കൊലയില്‍ സ്വതന്ത്ര അന്വേഷണം വേണം. ഇന്ത്യ നിന്നത് സമാധാനത്തിന്‍റെ പക്ഷത്താണ്. ഓപ്പറേഷൻ ഗംഗയെ മറ്റ് ഒഴിപ്പിക്കൽ നടപടികളുമായി താരതമ്യം ചെയ്യാനാകില്ല. സുമിയിൽ വലിയ പ്രതിസന്ധി നേരിട്ടു. നേരിട്ടുള്ള ഇടപെടലാണ് പ്രധാനമന്ത്രി നടത്തിയതെന്നും ജയശങ്കര്‍ പറഞ്ഞു. റഷ്യൻ സൈന്യം പിന്മാറിയ മേഖലകളിൽനിന്ന് ഇതുവരെ കണ്ടെടുത്തത് 420 മൃതദേഹങ്ങൾ ആണ്.മിക്കതും കൈകാലുകൾ ബന്ധിച്ച നിലയിൽ ആയിരുന്നു.കുടുംബത്തെ ഒന്നാകെ കുഴിച്ചുമൂടിയ കൂട്ടകുഴിമാടങ്ങളും കണ്ടെത്തി.യുദ്ധകാലത്തെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുളള കൊടും ക്രൂരത പുറത്തുവന്നതോടെ റഷ്യക്ക് എതിരെ പ്രതിഷേധം ഇരമ്പുകയാണ്. കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യക്കുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. ടാങ്കുവേധ മിസൈൽ സംവിധാനം അടക്കം കൂടുതൽ ആയുധ സഹായം യുക്രൈന നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി ടി എസ് തിരുമൂർത്തി ആവശ്യപ്പെട്ടു. യുക്രൈനിലെ അതിർത്തി മേഖലകളിൽ റഷ്യ ഇപ്പോഴും ആക്രമണം തുടരുകയാണ്. മൈക്കോലിവിൽ മൂന്ന് ആശുപത്രികൾക്ക് നേരെ മിസൈൽ ആക്രമണം നടന്നു.

പ്രധാനമന്ത്രി മൻ കി ബാത്തിന് ആശയങ്ങൾ ക്ഷണിക്കുന്നു

മൻ കി ബാത്തിന്റെ വരാനിരിക്കുന്ന ലക്കത്തിലേയ്ക്ക് പ്രാധാന്യമുള്ള ആശയങ്ങളെയും വിഷയങ്ങളെയും കുറിച്ചുള്ള ചിന്തകൾ പങ്കിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതു ജനങ്ങളെ ക്ഷണിച്ചു. ആശയങ്ങൾ MyGov, Namo എന്നീ ആപ്പുകൾ വഴി പങ്കിടാം, അല്ലെങ്കിൽ സന്ദേശം റെക്കോർഡ് ചെയ്യാൻ 1800-11-7800 എന്ന നമ്പർ ഡയൽ ചെയ്യാം. മൻ കി ബാത്തിന്റെ 88-ാം എപ്പിസോഡ് 2022 ഏപ്രിൽ 24-ന് പ്രക്ഷേപണം ചെയ്യും.

'താഴെത്തട്ടിൽ മാറ്റങ്ങളുണ്ടാക്കുന്നവരുടെ അസാധാരണമായ നേട്ടങ്ങൾ നാം ആഘോഷിക്കുന്നു. അത്തരം പ്രചോദനാത്മകമായ ജീവിതയാത്രകളെ കുറിച്ച് നിങ്ങൾക്കറിയാമോ? ഈ മാസം 24-ലെ പരിപാടിയ്ക്കായി അവ പങ്കിടുക. സന്ദേശം MyGov, NaMo App എന്നിവയിൽ എഴുതുക അല്ലെങ്കിൽ റെക്കോർഡ് ചെയ്യാൻ 1800-11-7800 ഡയൽ ചെയ്യുക.' MyGov-ന്റെ ക്ഷണം പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.